രമേശ് ചെന്നിത്തല മന്ത്രിസഭയില് ഉണ്ടാകും; ഒരു വിമത നീക്കവും ഉണ്ടാകില്ലെന്ന് കെ മുരളീധരന്
Thiruvanathapuram, 14 മെയ് (H.S.) തിരുവനന്തപുരം: പൊതുജനവികാരം മനസ്സിലാക്കിക്കൊണ്ടാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് എടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഈ കാര്യത്ത
K Muralidharan


Thiruvanathapuram, 14 മെയ് (H.S.)

തിരുവനന്തപുരം: പൊതുജനവികാരം മനസ്സിലാക്കിക്കൊണ്ടാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് എടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഈ കാര്യത്തില്‍ നല്ലൊരു സമീപനമാണ് സ്വീകരിച്ചതെന്നും തീരുമാനമുണ്ടാകാന്‍ കുറച്ചുദിവസത്തെ താമസം നേരിട്ടെങ്കിലും, ഇത് കേരളത്തിലെ യുഡിഎഫിന് പുതിയൊരു ഉണര്‍വ് നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ അതൃപ്തിയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍, അദ്ദേഹം ഒരു തരത്തിലുള്ള വിമതപ്രവര്‍ത്തനവും നടത്തില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി. മുമ്പും തനിക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങള്‍ ഉണ്ടായപ്പോള്‍പോലും പാര്‍ട്ടിയുടെ നയങ്ങളും അച്ചടക്കവും പാലിച്ച് പ്രവര്‍ത്തിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് മികച്ച പരിചയസമ്പത്തുള്ളതിനാല്‍ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം മന്ത്രിസഭയുടെ കരുത്തായി നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

ഇത്തവണ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരില്‍ ഒരാളായിരുന്നു രമേശ് ചെന്നിത്തല. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും പങ്കെടുക്കില്ലെന്ന് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News