സതീശനെ മുഖ്യമന്ത്രിയാക്കിയതിനെ സ്വാഗതം ചെയ്യുന്നു; ജനവിധി മാനിച്ചുള്ള തീരുമാനം; സാദിഖലി ശിഹാബ് തങ്ങള്
Malappuram, 14 മെയ് (H.S.) മലപ്പുറം: മുഖ്യമന്ത്രിയായി വിഡി സതീശനെ തീരുമാനിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. ജനവിധി മാനിച്ചുകൊണ്ടുള്ള തീരുമാനമാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിരി
Muslim League leaders


Malappuram, 14 മെയ് (H.S.)

മലപ്പുറം: മുഖ്യമന്ത്രിയായി വിഡി സതീശനെ തീരുമാനിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. ജനവിധി മാനിച്ചുകൊണ്ടുള്ള തീരുമാനമാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിരിക്കുന്നതെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. നല്ല ഭരണം കാഴ്ചവെക്കാന്‍ വി.ഡി. സതീശന് സാധിക്കും. അടുത്ത അഞ്ചുവര്‍ഷക്കാലം ടീം യുഡിഎഫിന്റെ ഭരണമായിരിക്കുമെന്നും സാദിഖലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ലീഗ് മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

'വലിയ സന്തോഷം. വി.ഡി. സതീശന് അഭിനന്ദനങ്ങള്‍. ഹൈക്കമാന്‍ഡ് തീരുമാനമാണ് പ്രധാനമെന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നതാണ്. ഹൈക്കമാന്‍ഡ് തീരുമാനം കേരള ജനതയ്ക്കൊപ്പം മുസ്ലിം ലീഗും പരിപൂര്‍ണ്ണമായി അംഗീകരിക്കുന്നു. നല്ല ഭരണം നടത്താന്‍ സതീശന് സാധിക്കും. ടീം യുഡിഎഫ് എന്നാണ് തിരഞ്ഞെടുപ്പിന്റെ എല്ലാ സമയത്തും സതീശന്‍ പറഞ്ഞത്. ടീം യുഡിഎഫിന്റെ ഭരണമായിരിക്കും അടുത്ത അഞ്ചുവര്‍ഷക്കാലം', സാദിഖലി തങ്ങളുടെ വാക്കുകള്‍.

'എഐസിസിയാണ് അന്തിമതീരുമാനം എടുത്തത്. ഹൈക്കമാന്‍ഡ് ജനാധിപത്യപരമായ എല്ലാകാര്യങ്ങളും പരിശോധിച്ചു. എല്ലാ ജനാധിപത്യപ്രക്രിയകളും ചര്‍ച്ച ചെയ്തു. ഘടകകക്ഷികളുടെ അഭിപ്രായം ഒന്നിലേറെ തവണ ഞങ്ങളോട് ചോദിച്ചു. ഇന്നും ഖാര്‍ഗെ ജി ഞങ്ങളെ വിളിച്ചു. അഭിപ്രായങ്ങള്‍ പറഞ്ഞു. ജനാധിപത്യപ്രക്രിയ പൂര്‍ത്തീകരിക്കാന്‍ അല്പം സമയമെടുത്തു. മറ്റ് ബുദ്ധിമുട്ടൊന്നുമില്ല', അദ്ദേഹം പറഞ്ഞു.

സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ലീഗിന് കിട്ടിയ അംഗീകാരമാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടും സാദിഖലി തങ്ങള്‍ പ്രതികരിച്ചു. കേരള ജനതയുടെ ജനവിധി മാനിച്ചുകൊണ്ടുള്ള തീരുമാനമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത് എന്നായിരുന്നു മറുപടി.

---------------

Hindusthan Samachar / Sreejith S


Latest News