Enter your Email Address to subscribe to our newsletters

Thiruvanathapuram, 14 മെയ് (H.S.)
തിരുവനന്തപുരം: നിയമസഭാകക്ഷി യോഗത്തില്‍ വിട്ട് നില്‍ക്കുമെങ്കിലും രമേശ് ചെന്നിത്തല വി.ഡി. സതീശന് പിന്തുണ കത്ത് നല്‍കും. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ ആണ് കത്ത് നല്‍കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ ചെന്നിത്തല തിരുവനന്തപുരത്ത് നിന്ന് ഹരിപ്പാട്ടെ വസതിയിലേക്ക് മടങ്ങുകയായിരുന്നു.
കെ.സി. വേണുഗോപാലിനും വി.ഡി. സതീശനുമൊപ്പം രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, വി.ഡി. സതീശനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പായി രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് വിളിച്ച് തീരുമാനം അറിയിച്ചു. അപ്പോള്‍ തന്നെ പ്രതിഷേധം ചെന്നിത്തല അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രഖ്യാപനത്തിന് പിന്നാലെ ഒന്നും മിണ്ടാതെ രമേശ് ചെന്നിത്തല തലസ്ഥാനം വിടുകയായിരുന്നു. തന്റെ സീനിയോറിറ്റി പരിഗണിക്കാത്തതിലാണ് രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ചെന്നിത്തല അറിയിച്ചതായും സൂചനയുണ്ട്.
---------------
Hindusthan Samachar / Sreejith S