കെസി - രാഹുല് ഗാന്ധി കൂടിക്കാഴ്ച ഡല്ഹിയില്; ചാര്ട്ടേഡ് വിമാനവും റെഡി; കോണ്ഗ്രസിലെ മുഖ്യമന്ത്രി ചര്ച്ചകളില് നാടകീയത തുടരുന്നു
Thiruvanathapuram, 14 മെയ് (H.S.) കേരളത്തിലെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും എന്ന് ഹൈക്കമാന്‍ഡ് വ്യകതമാക്കിയിട്ടുണ്ടെങ്കിലും ഒറ്റപ്പേരിലേക്ക് കാര്യങ്ങള്‍ എത്തിയില്ലെന്ന് സൂചന. ഇന്നലെ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയ
kc venugopal


Thiruvanathapuram, 14 മെയ് (H.S.)

കേരളത്തിലെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും എന്ന് ഹൈക്കമാന്‍ഡ് വ്യകതമാക്കിയിട്ടുണ്ടെങ്കിലും ഒറ്റപ്പേരിലേക്ക് കാര്യങ്ങള്‍ എത്തിയില്ലെന്ന് സൂചന. ഇന്നലെ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തിയ ശേഷമാണ് ഇന്ന് പ്രഖ്യാപനം എന്ന് അറിയിച്ചത്. എന്നാല്‍ ഇന്നും ഡല്‍ഹിയില്‍ കൂടിയാലോചനകള്‍ തുടരുകയാണ്. രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും തമ്മിലാണ് നിര്‍ണ്ണായക ചര്‍ച്ച നടക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുളള വിഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരില്‍ ഒറ്റപ്പേരിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. ഇതുകൂടാതെ കേരളത്തിലേക്ക് ഒരു ചാര്‍ട്ടേഡ് വിമാനവും കോണ്‍ഗ്രസ് തയാറാക്കിയിട്ടുണ്ട്. വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയായി കെസി വേണുഗോപാല്‍ പറന്നിറങ്ങും എന്നാണ് അദ്ദേഹത്തിന്റെ ക്യാംപ് പ്രചരിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് ഇന്ന് കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തില്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തീരുമാനം മുദ്ര വെച്ച കവറില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എത്തിക്കും. ഈ യോഗത്തിലാകും പുതിയ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്. എന്നാല്‍ ഡല്‍ഹിയിലെ ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ ഈ യോഗം ചേരുന്നതും വൈകാനാണ് സാധ്യത.

മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ ഫോര്‍മുല മൂന്ന് നേതാക്കളേയും ബോധ്യപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്. അതുകൂടി പൂര്‍ത്തിയാക്കിയ ശേഷമേ പ്രഖ്യാപനമുണ്ടാകൂ. അന്തിമ പ്രഖ്യാപനത്തിന് മുമ്പ് ഘടകകക്ഷികളുമായും ഹൈക്കമാന്‍ഡ് സംസാരിച്ചേക്കും. ഘടകകക്ഷി എംഎല്‍എമാരോടും തിരുവനന്തപുരത്തേക്ക് എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News