ഡല്ഹിയില് ആഴ്ചയില് രണ്ട് ദിവസം വര്ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് സര്ക്കാര്
New delhi, 14 മെയ് (H.S.) ന്യൂഡല്‍ഹി: ഊര്‍ജ ഉപയോഗത്തില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിനു പിന്നാലെ, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. നാളെ മുതല്‍ പുതിയ
Delhi Chief Minister Rekha Gupta


New delhi, 14 മെയ് (H.S.)

ന്യൂഡല്‍ഹി: ഊര്‍ജ ഉപയോഗത്തില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിനു പിന്നാലെ, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. നാളെ മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി രേഖ ഗുപ്തയുടേതാണ് പ്രഖ്യാപനം.

ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഊര്‍ജ ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ എണ്ണം നാലായി കുറച്ചിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ഇലക്ട്രോണിക് വാഹനങ്ങളാണ്.

ഇന്ധന ഉപയോഗം കുറയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാനായി ബിജെപി സര്‍ക്കാര്‍ തലസ്ഥാനത്ത് 'മേരാ ഭാരത് മേരാ യോഗദാന്‍' (എന്റെ ഇന്ത്യ, എന്റെ സംഭാവന) എന്ന പേരില്‍ പ്രചരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ തിങ്കളാഴ്ചയും 'മണ്‍ഡേ മെട്രോ' ആയി ആചരിക്കും. ഈ ദിവസം മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം മെട്രോ സര്‍വീസ് ആകും ഗതാഗതത്തിന് ഉപയോഗിക്കുക. ഇതിനൊപ്പം ആഴ്ചയില്‍ ഒരു ദിവസം വാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കാനും ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News