സതീശന് മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടില് രമേശ് ചെന്നിത്തല; ഗുരുവായൂരിലേക്ക് തിരിച്ചു
Thiruvanathapuram, 14 മെയ് (H.S.) മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണക്കാത്തതില്‍ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയില്‍. സീനിയോരിറ്റി പരിഗണിക്കപ്പെട്ടില്ല എന്ന പരാതിയാണ് രമേശ് ചെന്നിത്തലയ്ക്കുള്ളത്. അച്ചടക്കം പാലിച്ച് പലവട്ടം സ്ഥാനങ്ങളില്‍ നിന്നും മാറ
Ramesh chennithala


Thiruvanathapuram, 14 മെയ് (H.S.)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണക്കാത്തതില്‍ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയില്‍. സീനിയോരിറ്റി പരിഗണിക്കപ്പെട്ടില്ല എന്ന പരാതിയാണ് രമേശ് ചെന്നിത്തലയ്ക്കുള്ളത്. അച്ചടക്കം പാലിച്ച് പലവട്ടം സ്ഥാനങ്ങളില്‍ നിന്നും മാറി നിന്നിട്ടും അതിന് അംഗീകാരം ലഭിച്ചില്ലെന്ന വേദനയിലാണ് ചെന്നിത്തല. അതുകൊണ്ട് തന്നെ സതീശന്‍ മന്ത്രിസഭയിലേകക് ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം എന്നാണ് വിവരം.

രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ചാണ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചത്. രാഹുല്‍ ഗാന്ധിയോട് തന്നെ അദ്ദേഹം പ്രതിഷേധം അറിയിച്ചു. അവസാന അവസരമായിട്ട് പോലും പരിഗണിക്കപ്പെട്ടില്ലെന്ന് ചെന്നിത്തല അറിയിച്ചു. സഹകരിച്ച് പോകണം എന്ന് മാത്രമാണ് രാഹുല്‍ അദ്ദേഹത്തിന് മറുപടി നല്‍കിയത്.

നിയമസഭാകക്ഷി യോഗത്തിലടക്കം രമേശ് ചെന്നിത്തല പങ്കെടുക്കില്ല. മന്ത്രിസഭയിലേക്ക് ചേരില്ലെന്നുമാണ് നിലവിലെ തീരുമാനം. ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ തന്നെ ചെന്നിത്തല തിരുവനന്തപുരം വിട്ടു എന്നാണ് ലഭിക്കുന്ന വിവരം. ഗുരുവായൂരിലേക്കാണ് ചെന്നിത്തലയുടെ യാത്ര. എല്ലാ മലയാള മാസവും ഗുരുവായൂര്‍ യാത്ര ചെന്നിത്തലയ്ക്ക് പതിവാണ്. അതിന്റെ ഭാഗമായാണ് യാത്ര എന്നാണ് വിശദീകരണം.

തിങ്കളാഴ്ചയാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിഞ്ജ നിശ്ചയിച്ചിരിക്കുന്നത്. അതിന് മുമ്പ് തന്നെ ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

---------------

Hindusthan Samachar / Sreejith S


Latest News