സൂര്യ നായകനായ കറുപ്പിന്റെ ആദ്യ പ്രദര്ശനം റദ്ദാക്കി; നിരശയില് ആരാധകര്
Chennai, 14 മെയ് (H.S.) സൂര്യ ആരാധകര്‍കക് നിരാശ. താരം നായകനാകുന്ന തമിഴ് ചിത്രം ''കറുപ്പ്'' സിനിമയുടെ റിലീസില്‍ അപ്രതീക്ഷിത പ്രതിസന്ധി. രാവിലെ ഒന്‍പത് മണിക്കുള്ള സിനിമയുടെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും പ്രദര്‍ശനങ്ങള്‍ റദ്ദാക്കി. ഡ്രീം വാരിയര്‍
karuppe


Chennai, 14 മെയ് (H.S.)

സൂര്യ ആരാധകര്‍കക് നിരാശ. താരം നായകനാകുന്ന തമിഴ് ചിത്രം 'കറുപ്പ്' സിനിമയുടെ റിലീസില്‍ അപ്രതീക്ഷിത പ്രതിസന്ധി. രാവിലെ ഒന്‍പത് മണിക്കുള്ള സിനിമയുടെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും പ്രദര്‍ശനങ്ങള്‍ റദ്ദാക്കി. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കാരണം. ഇതാദ്യമായല്ല ഈ ബാനറിന്റെ സിനിമകള്‍ക്ക് ആദ്യ ദിവസം റിലീസ് പ്രതിസന്ധി ഉണ്ടാകുന്നത്.ഷോകള്‍ നിര്‍ത്തിവെച്ചത് ആരാധകരേയും നിരാശയിലാഴ്ത്തി. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ട തിയറ്റര്‍ ഇന്‍ഡസ്ട്രിക്കും വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കു സംഭവിക്കുക. ഏകദേശം 50 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ്. ഇതില്‍ ഒത്തുതീര്‍പ്പാക്കിയാല്‍ മാത്രമേ റിലീസ് സാധ്യമാകൂ എന്നും റിപ്പോര്‍ട്ട് ഉണ്ട്.

ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ എസ്.ആര്‍. പ്രഭു മെയ് 14 പുലര്‍ച്ചെ ഒരുമണിയോടെയാണ് ഷോകള്‍ റദ്ദാക്കിയ വിവരം എക്‌സ് പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ 9 മണിയുടെ ഷോകള്‍ റദ്ദാക്കേണ്ടി വന്നതില്‍ അദ്ദേഹം പ്രേക്ഷകരോട് മാപ്പപേക്ഷിക്കുകയും ചെയ്തു.

റിലീസിന് തലേദിവസം തന്നെ തിയേറ്റര്‍ ഉടമകള്‍ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. സംവിധായകനും നടനുമായ ആര്‍.ജെ. ബാലാജി മേയ് 13 രാത്രിയോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നെങ്കിലും അത് സാധ്യമായില്ല. ബുക്കിങ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ചിത്രത്തിന്റെ ലിസ്റ്റിംഗ് അപ്രത്യക്ഷമായതോടെ തന്നെ റിലീസ് മാറ്റിവെക്കപ്പെടുമെന്ന ആശങ്ക പടര്‍ന്നിരുന്നു. 11 മണി ഷോയുടെ അറിയിപ്പും തിയറ്ററുകാര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് കേള്‍ക്കുന്നത്.

സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കറുപ്പ്'. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ചിത്രം റിലീസ് ചെയ്യാമെന്നായിരുന്നു നിര്‍മാതാക്കള്‍ ആദ്യം തീരുമാനിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ചിത്രത്തിന് രാവിലെ 9 മണിക്ക് പ്രത്യേക ഷോകള്‍ നടത്താന്‍ അനുമതിയും നല്‍കിയിരുന്നു. സര്‍ക്കാര്‍ അനുമതി ഉണ്ടായിട്ടും ആഭ്യന്തര സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഷോകള്‍ മുടങ്ങിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍. പ്രകാശ് ബാബുവും എസ്.ആര്‍. പ്രഭുവും ചേര്‍ന്നാണ് 'കറുപ്പ്' നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, നട്ടി സുബ്രഹ്‌മണ്യം, സ്വാസിക, യോഗി ബാബു തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സായി അഭ്യങ്കര്‍ സംഗീതവും ജി.കെ. വിഷ്ണു ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ വേഗത്തില്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

---------------

Hindusthan Samachar / Sreejith S


Latest News