തെരഞ്ഞെടുപ്പ് നാമനിര്ദ്ദേശ പത്രികയില് വിവരങ്ങള് മറച്ച് വച്ചതിനെതിരെ മുൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ഭാര്യ വീണ എന്നിവര്ക്കെതിരെ ക്രിമിനല് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഹർജി തള്ളി.
Thiruvananthapuram , 16 മെയ് (H.S.) തെരഞ്ഞെടുപ്പ് നാമനിര്ദ്ദേശ പത്രികയില് വിവരങ്ങള് മറച്ച് വച്ചതിനെതിരെ മുൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ഭാര്യ വീണ എന്നിവര്ക്കെതിരെ ക്രിമിനല് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഹർജി തള്ളി. ഇലക്ഷ
P A Muhammed Riyaz


Thiruvananthapuram , 16 മെയ് (H.S.)

തെരഞ്ഞെടുപ്പ് നാമനിര്ദ്ദേശ പത്രികയില് വിവരങ്ങള് മറച്ച് വച്ചതിനെതിരെ മുൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ഭാര്യ വീണ എന്നിവര്ക്കെതിരെ ക്രിമിനല് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഹർജി തള്ളി. ഇലക്ഷൻ ചട്ടങ്ങൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് പൊലീസ് കേസ് എടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം കേസില് പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് കോടതി നടപടി എടുത്തതെന്നും പറഞ്ഞു. തിരുവനന്തപുരം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റ്റാനിയ മറിയം ജോസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വരുമാന വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതിയിൽ മ്യൂസിയം പൊലീസിനോട് കോടതി നേരത്തെ റിപ്പോർട്ട് ആവശ്യപെട്ടിരുന്നു. ഇതിൽ പൊലീസ് ഇത്തരത്തിൽ ഇലക്ഷൻ ചട്ടങ്ങളുടെ ലംഘനകൾക്കായി കേസുകൾ എടുക്കാൻ നിയമ പരമായി സാധിക്കില്ലെന്ന നിലപാടിയിരുന്നു സ്വീകരിച്ചത്. എന്നാൽ നടത്തിയത് ഇലക്ഷൻ രേഖകളിൽ ആണെങ്കിലും ഒരു ക്രിമിനൽ പ്രവർത്തിയാണ് പ്രതികൾ ചെയ്തത് എന്നായിരുന്നു സ്വകാര്യ ഹർജി നൽകിയ നെയ്യാറ്റിന്കര നാഗരാജിിൻ്റെ വാദം.

മുഹമ്മദ് റിയാസിൻ്റെ നാമനിര്ദ്ദേശ പത്രികയില് ഭാര്യയായ വീണ തൈക്കണ്ടി സി. എം. ആര്.എല് ല് നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയുടെ കണക്ക് കാണിച്ചിട്ടില്ലെന്നാണ് ഹര്ജിക്കാരൻ്റെ വാദം. ഭാര്യക്ക് ഏതെങ്കിലും കമ്പനികളുമായി കരാര് ഉണ്ടോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നല്കാതെ വിവരങ്ങള് മറച്ച് വച്ചതായി ഹര്ജിക്കാരന് ആരോപിക്കുന്നു. നാമനിര്ദ്ദേശ പത്രികയില് ബോധപൂര്വം വിവരങ്ങള് മറച്ച് വച്ച ഇരുവര്ക്കുമെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന് മ്യൂസിയം പൊലീസിനോട് നിര്ദേശിക്കണമെന്നായിരുന്നു ഹര്ജിയിലെ ആവശ്യം.

വീണ വിജയന് എതിരെയുള്ള മാസപ്പടി കേസ്

എക്സലോജിക് – സിഎംആർഎൽ മാസപ്പടി ഇടപാടു കേസിൽ മുന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും മുഹമ്മദ് റിയാസിൻ്റെ ഭാര്യയുമായ വീണ വിജയനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചതോടെയാണ് കേസിൻ്റെ തുടക്കം. സേവനം നൽകാതെ 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. കള്ളപ്പണ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുന്നു. മാസപ്പടി കേസിൽ സിഎംആറില് നിന്നും കൈക്കൂലി കൈപ്പറ്റിയവരുടെ പേര് വിവരങ്ങൾ പുറത്ത് വിടണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് എസ്എഫ്ഐഒ കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയിൽ നൽകിയ ഹർജിയില് വിധി പറയുന്നത് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.

മാസപ്പടി കേസിൽ പിണറായി വിജയൻ്റെ മകൾ വീണ വിജയൻ മൂന്നാം പ്രതിയാണ്. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനൊപ്പം 775 പേജുള്ള കേസ് ഡയറിയും ഹാജരാക്കിയിരുന്നു. ഇതിൽ മൂവായിത്തിൽ അധികം എൻട്രികളിലായി നിരവധി ആളുകൾ പണം കൈപ്പറ്റിയിട്ടുള്ള വിവരങ്ങളും ഉൾപ്പെട്ടിരുന്നു. ഈ ഹർജിയിൽ വിധി പറയാനിരിക്കേയാണ് പ്രസ്തുത രേഖകൾ ഷോൺ ജോർജിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് സിഎംആര്എല് മാനേജ്മെൻ്റ് ഹൈകോടതിയിൽ നിന്നും സ്റ്റേ വാങ്ങിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News