കോലീബി നുണപ്രചാരണമെന്ന് വസീഫ്; കാഫിറും ഖൗമും പൊളിഞ്ഞിട്ടും സഖാക്കള്ക്ക് മാറ്റമില്ലെന്ന് ഫിറോസ്
Malappuram , 16 മെയ് (H.S.) യുവതി കെഎസ്ആര്ടിസി ബസിന്റെ ചില്ല് തകര്ത്ത സംഭവത്തില് സമൂഹമാധ്യമങ്ങളില് വ്യാജ പ്രചാരണം കൊഴുക്കുന്നു. ബസിലെ തര്ക്കത്തിന്റെ ദൃശ്യങ്ങള് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഈ യുവതിയുടെ ബന്ധുക്കളാണ് ചില രാഷ്ട്രീയ നേത
P K Firos


Malappuram , 16 മെയ് (H.S.)

യുവതി കെഎസ്ആര്ടിസി ബസിന്റെ ചില്ല് തകര്ത്ത സംഭവത്തില് സമൂഹമാധ്യമങ്ങളില് വ്യാജ പ്രചാരണം കൊഴുക്കുന്നു. ബസിലെ തര്ക്കത്തിന്റെ ദൃശ്യങ്ങള് വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ ഈ യുവതിയുടെ ബന്ധുക്കളാണ് ചില രാഷ്ട്രീയ നേതാക്കള് എന്ന തരത്തിലാണ് പ്രചരണം. യുവതി ഡിവൈഎഫ്ഐ നേതാവ് വി വസീഫിൻ്റെ ഭാര്യയാണ് എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. മുസ്ലീം ലീഗ് നിയുക്ത എംഎല്എ പികെ ഫിറോസിൻ്റെ ബന്ധുവാണെന്ന തരത്തിലും പ്രചരണം നടക്കുണ്ട്. രണ്ട് പേരും വ്യാജപ്രചരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പ് വായിക്കാം

വി വസീഫിൻ്റെ കുറിപ്പ് ഇങ്ങനെ-

'നുണകള് കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന UDF -BJP തന്ത്രങ്ങള് തുടരുന്നു.

ഇന്നലെ മാധ്യമങ്ങളില് വൈറല് ആയ ksrtc ബസ് നിർത്തണം എന്നാവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ വീഡിയോ വെച്ച് അത് എന്റെ ഭാര്യ ആണെന്നും പറഞ്ഞു ചാനലുകളുടെ വ്യാജ കാർഡുകള് വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്.വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങി പിന്നീട് മുഖമുള്ളതും ഇല്ലാത്തതും ആയ അക്കൗണ്ടുകളില് വ്യാപകമായി പ്രചരണം നടത്തുകയാണ്.സത്യം അറിയാൻ ആഗ്രഹമുള്ള പ്രിയപ്പെട്ടവരോട് സ്നേഹത്തോടെ പറയട്ടെ, ആ വീഡിയോയില് കണ്ട സ്ത്രീ എന്റെ ഭാര്യ അല്ലന്ന് മാത്രമല്ല എനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ല.

കേരളത്തില് കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്മ നീചമായ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്.

ഒന്നോർത്തോളൂ... ഇതു പോലുള്ള അധമ വൃത്തികള്ക്ക് മുമ്പില് തോല്ക്കുന്നവരല്ല ഞങ്ങള് . ഭയലേശമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുക തന്നെ ചെയ്യും.

NOT AN INCH BACK...', പോസ്റ്റില് പറഞ്ഞു.

പികെ ഫിറോേസിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം.

വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടും പേരാമ്പ്രയിലെ കൗമും പൊളിഞ്ഞ് പാളീസായിട്ടും സഖാക്കള്ക്ക് ഒരു മാറ്റവുമില്ല. ഏതോ ബസ്സിൻ്റെ ചില്ല് പൊട്ടിച്ചത് എൻ്റെ ബന്ധുവാണെന്നാണ് പുതിയ പ്രചരണം. ഇത്രയും വലിയ തോല്വി തെരഞ്ഞെടുപ്പില് നേരിട്ടിട്ടും ഇവരെന്തായിരിക്കും പാഠം പഠിക്കാത്തത്!

ഓ മറന്നു. അത് കൊണ്ടാണല്ലോ ഇവരെ സഖാക്കള് എന്ന് വിളിക്കുന്നത്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News