Enter your Email Address to subscribe to our newsletters

Thiruvananthapuram , 16 മെയ് (H.S.)
പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സര്ക്കാരിൻ്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച (മെയ്18) രാവിലെ 10 മണിക്ക് നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില് തലസ്ഥാന നഗരത്തില് രാവിലെ ഏഴ് മുതല് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര് അറിയിച്ചു. നിയന്ത്രണം കണക്കിലെടുത്ത് വിമാനത്താവളത്തിലേക്കും റെയില്വേ സ്റ്റേഷനിലേക്കും പോകേണ്ട യാത്രക്കാര് യാത്ര ക്രമീകരിക്കണമെന്നും പൊലീസ് അറിയിച്ചു.
നഗരത്തിലെ ഗതാഗത നിയന്ത്രണം
- പേരൂര്ക്കട, ശാസ്തമംഗലം ഭാഗത്തു നിന്നു സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങള് വള്ളയമ്പലം - വഴുത്തക്കാട് വിമന്സ് കോളജ് ജംഗ്ഷന് - തൈക്കാട് വഴി പോകേണ്ടതാണ്.
- പിഎംജി ഭാഗത്ത് നിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങള് എല്എംഎസ് - മ്യൂസിയം-മാനവീയം റോഡ് - ആല്ത്തറ - വഴുതക്കാട് വിമന്സ് കോളജ് ജംഗ്ഷന് - തൈക്കാട് വഴി പോകേണ്ടതാണ്.
- ഓവര് ബ്രിഡ്ജ് ഭാഗത്തു നിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങള് ഓവര് ബ്രിഡ്ജ് വഴി തമ്പാനൂര്-മോഡല് സ്കൂള് ജംഗ്ഷന് - പനവിള - ബേക്കറി ഫ്ളൈ ഓവര് വഴി പോകേണ്ടതാണ്.
- സത്യ പ്രതിജ്ഞാ ചടങ്ങില് പങ്കെടുക്കുന്നതിനെത്തുന്ന എംഎല്എമാരുടെയും എംപിമാരുടെയും വാഹനങ്ങള് ബേക്കറി ജംഗ്ഷന് - വാൻറോസ് ജംഗ്ഷന് - ജേക്കബ് ജംഗ്ഷന് - ഗേറ്റ് 4 വഴി സെക്രട്ടേറിയറ്റിനകത്ത് പാര്ക്കു ചെയ്യേണ്ടതാണ്.
- സത്യ പ്രതിജ്ഞാ ചടങ്ങില് പങ്കെടുക്കാന് വാഹനങ്ങളില് വരുന്ന പ്രവര്ത്തകര്, പൊതുജനങ്ങള് എന്നിവര് സെക്രട്ടേറിയറ്റ് ഗേറ്റ് -2 പുളിമൂട് ജംഗ്ഷന്, ആയൂർവേദ കോളജ് ജംഗ്ഷന്, മോഡല് സ്കൂള് ജംഗ്ഷന് എന്നിവിടങ്ങളില് ആളുകളെ ഇറക്കിയ ശേഷം പാര്ക്കിംഗ് സ്ഥലങ്ങളിലേക്കു പോകേണ്ടതാണ്.
- സത്യ പ്രതിജ്ഞാ ചടങ്ങില് പങ്കെടുക്കുന്നതിന് പ്രവര്ത്തകരുമായി എത്തുന്ന വലിയ വാഹനങ്ങള് ആറ്റുകാല് പാര്ക്കിംഗ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളജ്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക ലോര്ഡ്സ് ബൈപ്പാസ് റോഡിൻ്റെ ഇരുവശം, കുഴിവിള - ആക്കുളം റോഡില് നിഷിനു ശേഷവും കൈമനം പാപ്പനംകോട് റോഡിൻ്റെ ഇരുവശങ്ങളിലും പാര്ക്ക് ചെയ്യേണ്ടതാണ്.
- സത്യ പ്രതിജ്ഞാ ചടങ്ങില് പങ്കെടുക്കുന്നതിനുള്ള പ്രവര്ത്തകുമായെത്തുന്ന ചെറിയ വാഹനങ്ങള് പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ജാസ് ഹോട്ടലിനു സമീപമുള്ള ഗ്രൗണ്ട്, പൂജപ്പുര എല്ബിഎസ് കോളേജ് ഗ്രൗണ്ട്, എല്എംഎസ് കോമ്പൗണ്ട്, ചാല ബോയ്സ് ഹയര് സെക്കന്ഡറി സ്കൂള്, ചാല ഗേള്സ് ഹയര്സെക്കന്ഡറി സ്കൂള്, മോഡല് സ്കൂള് കോമ്പൗണ്ട്, സംഗീത കോളേജ് കോമ്പൗണ്ട്, ആര്ട്സ് കോളേജ് കോമ്പൗണ്ട്, വിമന്സ് കോളേജ് കോമ്പൗണ്ട്, ജിമ്മി ജോര്ജ് ഇന്ഡോര് സ്റ്റേഡിയം കോമ്പൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ് ഗ്രൗണ്ട്, മള്ട്ടി ലെവല് പാര്ക്കിംഗ് ഗ്രൗണ്ട് പാളയം സാഫല്യം കോംപ്ലക്സ്, വെള്ളയമ്പലം വാട്ടര് അതോറിട്ടി കോമ്പൗണ്ട്, കവടിയാര് സാല്വേഷന് ആര്മി സ്കൂള് ഗ്രൗണ്ട്, ടാഗോര് തീയറ്റര് കോമ്പൗണ്ട്, പിഎംജി ലോകോളേജ് റോഡ്, കവടിയാര് - കുറവന്കോണം റോഡ് (ഇടതു വശം), വികാസ് ഭവന് റോഡ്, പരുത്തിപ്പാറ-കേളവദാസപുരം റോഡ് (ഇടതു വശം) എന്നിവിടങ്ങളില് ഗതാഗത തടസമുണ്ടാകാതെ പാര്ക്ക് ചെയ്യേണ്ടതാണ്.
- സത്യപ്രതിജ്ഞാ ചടങ്ങില് പങ്കെടുക്കുന്നതിന് മോട്ടോര് സൈക്കിളില് വരുന്നവര് പുളിമൂട്-ഓവര് ബ്രിഡ്ജ് റോഡ് (ഇരു വശങ്ങളിലും) എകേജി-സ്പെന്സര് റോഡ്, വിജെടി - ജേക്കബ്സ് - സാഫല്യം റോഡ്, പബ്ളിക് ലൈബ്രറിക്ക് എതിര് വശത്തുള്ള ഗ്രൗണ്ട് എന്നിവിടങ്ങളില് ഗതാഗത തടസമുണ്ടാകാതെ പാര്ക്ക് ചെയ്യേണ്ടതാണ്.
- പ്രവര്ത്തകരുമായി വരുന്ന വാഹനങ്ങള് നിര്ദ്ദേശിച്ചിട്ടുള്ള പാര്ക്കിംഗ് ഏരിയകളില് ഗതാഗത തടസമുണ്ടാകാത്ത വിധം പാര്ക്ക് ചെയ്യേണ്ടതാണ്.
- ഗതാഗത തടസമുണ്ടാക്കിയും അനധികൃതമായും പാര്ക്ക് ചെയ്യുന്ന വാഹനങ്ങള് റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
- ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള് അറിയുന്നതിന് പൊതു ജനങ്ങള്ക്ക് 0471-2558731, 9497930055 എന്നീ ഫോണ് നമ്പരുകളില് ബന്ധപ്പെടാവുന്നതാണ്. പൊലീസ്, ഏര്പ്പെടുത്തിയ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള് സഹകരിക്കണമെന്ന് സിറ്റി പൊലീസ് അഭ്യര്ഥിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR