വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായ എപി അനിൽകുമാർ മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യും
Thiruvananthapuram , 17 മെയ് (H.S.) കോളജ് വിദ്യാഭ്യാസ കാലത്തെ പഴയ കെഎസ്യു നേതാവ്. വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായ എപി അനിൽകുമാർ മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യും. കെഎസ്യു താലൂക്ക് പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലൂടെ രാഷ്
2026 KERALA LEGISLATIVE ASSEMBLY


Thiruvananthapuram , 17 മെയ് (H.S.)

കോളജ് വിദ്യാഭ്യാസ കാലത്തെ പഴയ കെഎസ്യു നേതാവ്. വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായ എപി അനിൽകുമാർ മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യും. കെഎസ്യു താലൂക്ക് പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച എപി അനിൽകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ്പ്രസിഡൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി പദവികളും അലങ്കരിച്ചിട്ടുണ്ട്.

തൃത്താല മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചതെങ്കിലും പരാജയപ്പെട്ടു. എന്നാൽ പിന്നീട് വണ്ടൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി വിജയിക്കാൻ അനിൽ കുമാറിന് സാധിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ ആദ്യ മന്ത്രിസഭയിൽ സാംസ്കാരികവകുപ്പും പിന്നാക്ക ക്ഷേമവും കൈകാര്യം ചെയ്തും, പിന്നാക്ക സമുദായങ്ങളുടെയും ടൂറിസത്തിൻ്റെയും മന്ത്രിയായ പരിചയവുമൊക്കെയായാണ് ഇത്തവണ സതീശൻ മന്ത്രിസഭയിലേക്ക് കാലു കുത്തുന്നത്. തൻ്റെ ആദ്യ നിയമസഭാ കാലഘട്ടത്തിൽ തന്നെ മന്ത്രിയാൻ സാധിച്ച വ്യക്തി കൂടിയാണ് എപി അനിൽ കുമാർ.

രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വിനോദസഞ്ചാരം, പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പുകളും കൈകാര്യം ചെയ്തു. ഇടയ്ക്ക് കാർഷിക സർവ്വകലാശാലാ സിൻഡിക്കേറ്റ് അംഗമായി പ്രവർത്തിച്ചിട്ടുള്ള അനിൽകുമാർ ഇപ്പോൾ എഐസിസി അംഗവുമാണ്. മലപ്പുറം അക്കരപ്പുരക്കൽ ബാലൻ്റെയും ദേവകിയുടെയും മകനായി 1965 മാർച്ച് 15ന് ആണ് ജനനം.

മന്ത്രിയായിരിക്കെ എപി അനിൽ കുമാർ ഗുരുതര ആരോപണങ്ങളും നേരിട്ടിരുന്നു. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിക്കാനും, മലപ്പുറം ജില്ലയിൽ കോൺഗ്രസിന് താൻ മാത്രമാണ് എംഎൽഎ ആകേണ്ടത് എന്ന ലക്ഷ്യത്തോടെയും എപി അനിൽകുമാർ രഹസ്യനീക്കങ്ങൾ നടത്തിയെന്ന് പിവി അൻവർ ആരോപിച്ചിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു.

വണ്ടൂർ നിയോജകമണ്ഡലത്തിൽ എപി അനിൽകുമാറിനെതിരെ പോസ്റ്ററുകൾ ഉയർന്നതും വലിയ വാർത്തയായിരുന്നു. മലപ്പുറം ഡിസിസി ഓഫിസിന് മുന്നിൽ അദ്ദേഹത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് കോൺഗ്രസ് പാർട്ടിയിലെ വിഭാഗീയത എന്ന രീതിയിലാണ് ചർച്ചയായതും.

കൂടാതെ സിപിഎം നേതാവ് കെ അനിൽകുമാറിൻ്റെ 'തട്ടം' വിവാദ പരാമർശത്തെ തുടർന്നുണ്ടായ ചർച്ചകളിൽ, ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധം ചൂണ്ടിക്കാണിച്ചും, വർഗീയ ധ്രുവീകരണത്തിനെതിരെയും എപി അനിൽകുമാർ ശക്തമായി പ്രതികരിച്ചിരുന്നു.

എപി അനിൽകുമാറിൻ്റെ രാഷ്ട്രീയ ജീവിതം ചുരുക്കത്തിൽ

1979 കെഎസ്യു യൂണിറ്റ് പ്രസിഡൻ്റ്

1982 കെഎസ്യു താലൂക്ക് പ്രസിഡൻ്റ്

1984 കെഎസ്യു ജില്ലാ സെക്രട്ടറി മലപ്പുറം

1986 യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന ജനറൽ സെക്രട്ടറി

2001, 2006, 2011, 2016 വണ്ടൂർ എംഎൽഎ

2004-2006 പട്ടികജാതി ക്ഷേമ, യുവജന സാംസ്കാരിക കാര്യ മന്ത്രി

2011-2016 പിന്നാക്ക സമുദായങ്ങളുടെയും ടൂറിസത്തിൻ്റെയും മന്ത്രി

2026 ആരോഗ്യ മന്ത്രി

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News