Enter your Email Address to subscribe to our newsletters

Kottayam , 17 മെയ് (H.S.)
പാർട്ടി എന്ത് പദവി നൽകിയാലും ഉത്തരവാദിത്തത്തോടെ സ്വീകരിക്കുമെന്നും സ്പീക്കർ പദവിയിൽ സംതൃപ്തനെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്ഥാനങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടിയാണ്. സ്പീക്കർ പദവി ചെറുതല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാർട്ടി എടുക്കുന്ന എന്ത് തീരുമാനവും സന്തോഷത്തോടെ അംഗീകരിച്ച് മുന്നോട്ടു പോകും. സ്പീക്കർ സ്ഥാനം ചെറിയ പദവിയല്ല. സ്പീക്കർ സ്ഥാനം എല്ലാ സംസ്ഥാനങ്ങളിലും ഒന്നേയുള്ളൂ. ആളുകളുടെ കാഴ്ചപ്പാടുകളാണ് ഇത് ചെറുതെന്ന് സ്ഥാപിക്കുന്നതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. പാർട്ടി തീരുമാനം തന്നെ അറിയിക്കുന്നത് വരെ ഒരു പരാമർശത്തിനുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കോൺഗ്രസിലെ മന്ത്രി ചർച്ചയിൽ സ്പീക്കർ പദവി വേണ്ടെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിലപാടറിയിച്ചത്. മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം ഷാനിമോൾ ഉസ്മാനിനായി വിഡി പക്ഷവും അൻവർ സാദത്തിനായി ചെന്നിത്തല പക്ഷവും രംഗത്തുണ്ട്. സിദ്ദിഖിൻ്റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യമുണ്ട്.
അതേസമയം ലീഗിന് അഞ്ച് മന്ത്രിമാരെന്ന് ഏകദേശ ധാരണയായി. രണ്ടു മന്ത്രിമാര് വേണമെന്ന പിടിവാശിയില് ഉറച്ചു നില്ക്കുന്ന കേരള കോണ്ഗ്രസിനെ അനുനയിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്ഗ്രസ്. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നല്കി കേരളകോണ്ഗ്രസിനെ അനുനയിപ്പിക്കാമെന്ന് ആദ്യം നിര്ദ്ദേശമുയര്ന്നെങ്കിലും സര്ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ചീഫ് വിപ്പ് പദം പ്രത്യേകമായി സൃഷ്ടിക്കേണ്ടതുണ്ടോ എന്ന ഗൗരവമായ ചര്ച്ച കോണ്ഗ്രസില് ഉയര്ന്നു.
അതോടെ കേരള കോണ്ഗ്രസിന് ഒരു മന്ത്രിപദം മാത്രമെന്ന നിലപാടിലേക്ക് കോണ്ഗ്രസ് എത്തി. ഒരു മന്ത്രി സ്ഥാനമെങ്കില് റവന്യൂ വകുപ്പു പോലെ നിര്ണായകമായ വകുപ്പ് വേണമെന്ന ആവശ്യം കേരളകോണ്ഗ്രസ് മുന്നോട്ടു വച്ചു. ഒറ്റ എംഎല്എ മാത്രമുള്ള കേരള കോണ്ഗ്രസ് ജേക്കബ്, ആര്എംപി, എന്സിപി-കെ, സിഎംപി എന്നീ കക്ഷികള്ക്ക് രണ്ടര വര്ഷം വീതം മന്ത്രി സ്ഥാനം എന്ന നിര്ദേശം ആദ്യമുയര്ന്നെങ്കിലും അവര്ക്കെല്ലാം അഞ്ചുവര്ഷവും മന്ത്രി സ്ഥാനം എന്ന നിലപാടില് സതീശനെത്തി എന്നാണ് സൂചന.
ഭരണത്തിന് നേതൃത്വം നല്കുന്ന കോണ്ഗ്രസിനാകട്ടെ മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും ഒരു സ്പീക്കറും ഒരു ഡെപ്യൂട്ടി സ്പീക്കറുമാണ് ഇപ്പോള് ലഭിക്കാന് സാധ്യത കാണുന്നത്. ഇതില് ആരെല്ലാം മന്ത്രിമാരാകണം എന്ന നിലയില് പല നിലകളില് ചര്ച്ചകള് പുരോഗമിക്കുകയാണ്. തിങ്കലാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തില് തയ്യാറാക്കിയ പന്തിലില് വിഡി സതീശനും 20 മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR