മുണ്ടക്കൈ ഉരുൾപൊട്ടല് ദുരന്തബാധിതര്ക്കായി സര്ക്കാര് ഒരുക്കിയ പുനരധിവാസ ടൗണ്ഷിപ്പില് ആദ്യ കുടുംബം താമസം ആരംഭിച്ചു.
Wayanad , 17 മെയ് (H.S.) മുണ്ടക്കൈ ഉരുൾപൊട്ടല് ദുരന്തബാധിതര്ക്കായി സര്ക്കാര് ഒരുക്കിയ പുനരധിവാസ ടൗണ്ഷിപ്പില് ആദ്യ കുടുംബം താമസം ആരംഭിച്ചു. ചൂരല്മല സ്കൂള് റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ടൗണ്ഷിപ്പിലെ ആദ്യ താമസക്കാര്. അടുത്ത ദിവസങ്ങളിലായി മറ്റ
Wayand town ship


Wayanad , 17 മെയ് (H.S.)

മുണ്ടക്കൈ ഉരുൾപൊട്ടല് ദുരന്തബാധിതര്ക്കായി സര്ക്കാര് ഒരുക്കിയ പുനരധിവാസ ടൗണ്ഷിപ്പില് ആദ്യ കുടുംബം താമസം ആരംഭിച്ചു. ചൂരല്മല സ്കൂള് റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ടൗണ്ഷിപ്പിലെ ആദ്യ താമസക്കാര്. അടുത്ത ദിവസങ്ങളിലായി മറ്റ് കുടുംബങ്ങളും പുതിയ വീടുകളിലേക്ക് മാറും.

ഒന്നാം സോണിലെ ഡി ക്ലസ്റ്ററിലെ 38-ാം നമ്പര് വീട്ടിലാണ് വിജയനും കുടുംബവും താമസം തുടങ്ങിയത്. ചൂരല്മല ഹൈസ്കൂള് റോഡിലുണ്ടായിരുന്ന ഇവരുടെ വീട് ഉരുൾപൊട്ടല് ദുരന്തത്തിൽ പൂർണമായും തകർന്നിരുന്നു. ദുരന്തത്തിന്റെ വേദനകൾക്കിടയിൽ നിന്നും പുതിയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ് കുടുംബം ഇന്ന് ആരംഭിച്ചത്.

രാവിലെ പത്തരയോടെയായിരുന്നു വീടിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് കേക്ക് മുറിച്ച് കുടുംബത്തിനൊപ്പമുണ്ടായി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൾ വഴി കുടുംബത്തിന് ആശംസ അറിയിച്ചു. വയനാട്ടില് എത്തുമ്പോൾ നേരിൽ സന്ദർശിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്കി. മുൻമന്ത്രി ഒആർ കേളു ചടങ്ങിൽ മുഖ്യാതിഥിയായി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സികെ ശശീന്ദ്രൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.എം ഫ്രാൻസിസ്, ഏരിയ സെക്രട്ടറി വി. ഹാരിസ്, നഗരസഭ അധ്യക്ഷൻ പി. വിശ്വനാഥൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.ആർ ജിതിൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ടൗണ്ഷിപ്പിന്റെ ആദ്യഘട്ടത്തില് 178 വീടുകളാണ് ഗുണഭോക്താക്കള്ക്കായി ഒരുക്കുന്നത്. ഇതില് 159 വീടുകളുടെ സാങ്കേതിക കൈമാറ്റ നടപടികള് പൂര്ത്തിയായിട്ടുണ്ട്. ബാക്കി വീടുകളുടെ കൈമാറ്റം അടുത്ത ദിവസങ്ങളില് നടക്കും. 2026 ജൂലൈ 26നാണ് ചൂരല്മയലും മുണ്ടക്കൈയിലും ഉരുള് പൊട്ടിയത്. 1084 കുടുംബങ്ങളിലായി 4636 പേരെ ദുരന്തം ബാധിച്ചുവെന്നാണ് മൈക്രോപ്ലാന് വിവരങ്ങള് പ്രകാരമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഉരുൾപൊട്ടൽ ബാധിച്ചത് മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലാണ്. ഏകദേശം ഏഴ് ചതുരശ്ര കിലോമീറ്ററിലായാണ് ദുരന്തം ബാധിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ജനസംഖ്യ ഏറ്റവും കുറവുള്ള 10-ാം വാർഡ് മുണ്ടക്കൈയിലാണ് ദുരന്തം ഏറ്റവും കൂടുതൽ ജീവനെടുത്തത്. 145 പേർ ഇവിടെ മരണത്തിന് കീഴടങ്ങി. ചൂരൽമലയിലെ 137 പേരെ മലവെള്ളപ്പാച്ചിൽ എടുത്തു. 16 പേരാണ് അട്ടമലയിൽ മരണത്തിന് കീഴടങ്ങിയത്. 1424 പേർ ഇവിടെ ദുരന്തത്തെ അതിജീവിച്ചു. 1102 പേർ മുണ്ടക്കൈയിലും 2025 പേർ ചൂരൽമലയും അവശേഷിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News