Enter your Email Address to subscribe to our newsletters

Thiruvanathapuram, 18 മെയ് (H.S.)
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ശിപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോടാണ് ശുപാര്‍ശ ചെയ്തത്. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയച്ചത്. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മെയ് 21-ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്താനും മെയ് 22-ന് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29-ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും.' മുഖ്യമന്ത്രി പറഞ്ഞു.
'സഭയിലെ ഏറ്റവും മുതിര്‍ന്നയാളും അമ്പലപ്പുഴ എംഎല്‍എയുമായ മുന്‍മന്ത്രി ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കുന്നതിന് തീരുമാനമായി. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരും.' വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ശേഷം വി.ഡി. സതീശന്‍ നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, വയോജനങ്ങള്‍ക്ക് വേണ്ടി പ്രത്യേകം വകുപ്പ്, ആശ വര്‍ക്കര്‍മാര്‍ക്കായുള്ള പ്രത്യേക പാക്കേജുകള്‍ എന്നിവയെക്കുറിച്ചെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടത്തിയതായും തീരുമാനങ്ങള്‍ കൈക്കൊണ്ടതായും മുഖ്യമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S