Enter your Email Address to subscribe to our newsletters

Thiruvananthapuram , 18 മെയ് (H.S.)
സ്വർണ വിലയില് വീണ്ടും ഇടിവ്. പവന് കുറഞ്ഞത് 400 രൂപയാണ്. ഗ്രാമിന് 50 രൂപയുടെ കുറവും വന്നിട്ടുണ്ട്. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ 1,14,400 രൂപ നല്കണം. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വിപണി വില 14,300 രൂപയാണ്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 800 രൂപയുടെ ഇടിവാണ് സ്വർണ വിലയില് ഉണ്ടായത്. കേന്ദ്ര സർക്കാർ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതാണ് പ്രധാന കാരണം.
18 കാരറ്റ് സ്വർണം പവന് ഇന്നത്തെ നിരക്ക് 94,000 രൂപയും ഗ്രാമിന് 11,750 രൂപയുമാണ്. ഗ്രാമിന് 40 രൂപയുടെ കുറവാണ് ഇന്ന് 18 കാരറ്റ് സ്വർണത്തിന് വിപണിയില്. 14 കാരറ്റ് സ്വർണം പവന് 73,200 രൂപയും ഗ്രാമിന് 9,150 രൂപയുമാണ് വില. 30 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 9 കാരറ്റ് സ്വർണം പവന് 47,200 രൂപയും ഗ്രാമിന് 5,900 രൂപയുമാണ് വില. 20 രൂപയുടെ കുറവാണ് 9 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയില്. അതേസമയം വെള്ളി ഗ്രാമിന് 290 രൂപയും 10 ഗ്രാമിന് 2,900 രൂപയുമാണ് ഇന്ന് വില.
സ്വർണം വാങ്ങുമ്പോൾ പലവിധ നികുതികളും ഉപഭോക്താവ് നൽകണം. അഞ്ച് ശതമാനം പണിക്കൂലിയും ജിഎസ്ടിയും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം ഹാൾമാർക്കിങ് നിരക്കും അടയ്ക്കണം. ഇതെല്ലാം ചേർത്ത് ഒരു പവൻ സ്വർണത്തിന് 1.40 ലക്ഷം രൂപയെങ്കിലും നൽകേണ്ടിവരും. എന്നാൽ ചെറുകിട സ്ഥാപനങ്ങളിൽ ഈ നിരക്കിൽ നേരിയ മാറ്റങ്ങളുണ്ടാകും. സ്വർണം വാങ്ങാൻ വലിയ തുക മുടക്കേണ്ടി വരുന്നത് കടുത്ത പ്രതിസന്ധിയാണ്.
സാധാരണക്കാരെ ഇത് സാരമായി ബാധിക്കുന്നുണ്ട്. എങ്കിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് പ്രിയമേറെയാണ്. കേരളത്തിൽ ഇത്തരം താത്പര്യം വളരെ ശക്തമായി തുടരുന്നതാണ് ട്രെൻഡ്. അപ്രതീക്ഷിതമായുണ്ടാകുന്ന വില മാറ്റങ്ങൾ അധികകാലം നീണ്ടുനിൽക്കാറില്ല. അതിനാൽ വിപണിയിലെ മാറ്റങ്ങൾ നിക്ഷേപകർ സൂക്ഷ്മമായി വിലയിരുത്തേണ്ടതും പ്രധാനമാണ്. വിവാഹ സീസണുകൾ ആരംഭിച്ചതോടെ സ്വർണത്തിന് ഡിമാൻഡ് വലിയ തോതിൽ ഉയർന്നുതുടങ്ങി. ആളുകൾ കൂടുതലായി വിപണിയിലേക്ക് നിക്ഷേപത്തിനായി എത്തുന്നുണ്ട്.
ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങളും ഏറ്റക്കുറച്ചിലുകളുമാണ് ഇന്ത്യയിലെ സ്വർണ വിലയിലും മാറ്റങ്ങള് സൃഷ്ടിക്കുന്നത്. അതേസമയം രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകതകൾ, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളും ഇന്ത്യയിലെ സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
നിലവിൽ ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും കുറയ്ക്കാനും അസോസിയേഷനുകൾക്ക് സാധിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെയും അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR