സൗജന്യ യാത്ര ജൂണ് 15 മുതല്;ആശമാരുടെ വേതനവും വര്ദ്ധിപ്പിച്ചു; സ്ത്രീപക്ഷ പ്രഖ്യാപനവുമായി സതീശന് സര്ക്കാര്
Thiruvanathapuram, 18 മെയ് (H.S.) ജൂണ്‍ 15 മുതല്‍ KSRTCയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരണ്ടികള്‍ സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ തീരുമാനം കൈക്കൊണ
KERALA VD SATHEESAN CM OATH


Thiruvanathapuram, 18 മെയ് (H.S.)

ജൂണ്‍ 15 മുതല്‍ KSRTCയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരണ്ടികള്‍ സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യ കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ നടപ്പിലാക്കും. വയോജനങ്ങള്‍ക്കായുള്ള പ്രത്യേക വകുപ്പ് രൂപീകരിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങള്‍ക്കുവേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത്. ഏറ്റവും നന്നായി ഈ വകുപ്പ് നടപ്പിലാക്കിയ രാജ്യം ജപ്പാനാണ്, അവരുടെ മോഡല്‍ പരിശോധിച്ചായിരിക്കും ഇവിടെ ആ വകുപ്പ് കൊണ്ടുവരിക.

'സമരം അവസാനിപ്പിക്കുന്നതിന് മുമ്പും, അവസാനിപ്പിക്കുന്ന ദിവസവും ആശ വര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ പോയ ആളാണ് ഞാന്‍. ആദ്യത്തെ കാബിനറ്റില്‍ അവര്‍ക്കുള്ള സഹായങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങും എന്ന് അവര്‍ക്ക് വാക്കുകൊടുത്ത ആളാണ് ഞാന്‍. അതിന്റെ ഭാഗമായി, ആദ്യ ഘട്ടമെന്ന് നിലയില്‍ അവര്‍ക്ക് 3000 രൂപയുടെ വര്‍ധനവ് പ്രഖ്യാപിക്കുന്നു.' മുഖ്യമന്ത്രി പറഞ്ഞു.

'റിട്ടയര്‍മെന്റ് ബെനഫിറ്റ് സംബന്ധിച്ച യോഗം അടുത്ത ഒരു മാസത്തിനുള്ളില്‍ തീരുമാനിച്ച് പ്രഖ്യാപിക്കും. കുറച്ചുകൂടി കഴിയുമ്പോള്‍ ഒരു ഘട്ടം കൂടി പ്രഖ്യാപിക്കും. ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കും. അങ്കണവാടി ജീവനക്കാരുടെയും സഹായികളുടെയും പ്രശ്നങ്ങള്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ ഞങ്ങള്‍ തന്നെ സഭയില്‍ ഉന്നയിച്ചിട്ടുള്ളതാണ്. അവരുടെ കാര്യം മറന്നുപോയിട്ടില്ല എന്ന് ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ്. വലിയ തുകയൊന്നും അല്ലെങ്കിലും, 1000 രൂപയെങ്കിലും വര്‍ധിപ്പിക്കും.' വി.ഡി. സതീശന്‍ പറഞ്ഞു.

'സംസ്ഥാനത്തെ പാചകത്തൊഴിലാളികളുടെ വേതനം 1000 രൂപ വര്‍ധിപ്പിപ്പിച്ചിട്ടുണ്ട്. പ്രീപ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും ഓണറേറിയം 1000 രൂപ കൂട്ടിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതകള്‍ പരിശോധിച്ച ശേഷമാണ് ഈ വര്‍ധനവുകള്‍ വരുത്തിയിട്ടുള്ളത്.' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News