കോസ്റ്റ്ഗാര്ഡ് ഉദ്യോഗസ്ഥന്റെ ഭക്തി വിനയായി; ശബരിമലയില് ഹെലികോപ്റ്റര് താഴ്ത്തിപ്പറത്തിയതില് നടപടി
Kochi, 18 മെയ് (H.S.) ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നതില്‍ നടപടി. കഴിഞ്ഞ മാസം 23ന് കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ സന്നിദാനത്തിന് സമീപത്തു കൂടി താഴ്ന്ന് പറന്നത്. അതീവസുരക്ഷാ മേഖലയിലൂടെയുള്ള ഈ പറക്കല്‍ വി
coastguard


Kochi, 18 മെയ് (H.S.)

ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നതില്‍ നടപടി. കഴിഞ്ഞ മാസം 23ന് കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ സന്നിദാനത്തിന് സമീപത്തു കൂടി താഴ്ന്ന് പറന്നത്. അതീവസുരക്ഷാ മേഖലയിലൂടെയുള്ള ഈ പറക്കല്‍ വിവാദമായിരുന്നു. ഇതിലാണ് ഇപ്പോള്‍ നടപടി വന്നിരക്കുന്നത്. കോസ്റ്റഗാര്‍ഡ് നടത്തിയ പരിശോധനയില്‍ സംഭവത്തിന് പിന്നില്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഭക്തിയെന്നാണ് കണ്ടെത്തല്‍.

നെടുമ്പാശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാര്‍ഡ് എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍, ആകാശത്തുനിന്ന് അയ്യപ്പനെ തൊഴാനാണ് ഇങ്ങനെ ചെയ്തതെന്നാണു കോസ്റ്റ്ഗാര്‍ഡിന്റെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതോടെ ഈ ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കാലാവസ്ഥ മോശമായതു കാരണം വഴി തെറ്റിയതാണെന്നാണ് സംഭവത്തെക്കുറിച്ചു കോസ്റ്റ്ഗാര്‍ഡ് വിശദീകരിച്ചിരുന്നത്. എ്ന്നാല്‍ ഇത് തെറ്റാണ് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

അച്ചടക്ക നടപടിയെന്ന നിലയില്‍ നെടുമ്പാശേരിയിലെ ചുമതലയില്‍നിന്ന് ഉദ്യോഗസ്ഥനെ നീക്കുകയും കൊച്ചിയിലെ കോസ്റ്റ്ഗാര്‍ഡ് മേഖലാ ആസ്ഥാനത്തേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. ഹെലികോപ്റ്റര്‍ പൈലറ്റ് കൂടിയായ ഈ ഉദ്യോഗസ്ഥനും സഹ പൈലറ്റും ക്യാമറ ക്രൂവും അടക്കം 3 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്ക് എതിരേയുള്ള നടപടി പരിശോധിക്കുകയാണ്.

ഇപ്പോള്‍ നടപടി നേരിട്ട ഉദ്യോഗസ്ഥന് എതിരെ മറ്റ് ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ശബരിമലയിലേക്കും ഗുരുവായൂരിലേക്കും ഇതിനു മുന്‍പും കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്ററില്‍ പറന്നതായാണ് കണ്ടെത്തല്‍. ഇക്കാര്യം വിശദമായി പരിശോധിക്കുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News