ഇടതുകോട്ട തകര്ത്ത് അട്ടിമറി വിജയം; പിന്നാലെ പാലക്കാട്ടെ ആദ്യ വനിതാ മന്ത്രിയായി തുളസി
Thiruvanathapuram, 18 മെയ് (H.S.) നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നു വീണ ഇടതു കോട്ടകളില്‍ ഒന്നിയിരുന്നു പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലം. 2011-ല്‍ മണ്ഡലം രൂപവത്കരിച്ചതുമുതല്‍ എല്‍.ഡി.എഫിനൊപ്പംമാത്രം നിന്നിട്ടുള്ള കോങ്ങാടുനിന്ന് അട്ടിമറിവിജയം നേ
thulasi


Thiruvanathapuram, 18 മെയ് (H.S.)

നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നു വീണ ഇടതു കോട്ടകളില്‍ ഒന്നിയിരുന്നു പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലം. 2011-ല്‍ മണ്ഡലം രൂപവത്കരിച്ചതുമുതല്‍ എല്‍.ഡി.എഫിനൊപ്പംമാത്രം നിന്നിട്ടുള്ള കോങ്ങാടുനിന്ന് അട്ടിമറിവിജയം നേടിയക് കോണ്‍ഗ്രസിലെ കെ.എ. തുളസിയായിരുന്നു. ഇപ്പോള്‍ മന്ത്രിസ്ഥാനം കൂടി എത്തിയതോടെ പാലക്കാട്ടെ സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കുകയാണ് തുളസി. ജില്ലയില്‍ നിന്നും ആദ്യമായാണ് ഒരു വനിത മന്ത്രിസ്ഥാനത്ത് എത്തുന്നത്.

കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും നെന്മാറ എന്‍.എസ്.എസ്. കോളേജ് ചരിത്രവിഭാഗം മേധാവിയുമാണ് കെ.എ. തുളസി. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനാണ് തുളസിയുടെ ഭര്‍ത്താവ്. എന്നാല്‍ ഭര്‍ത്താവിന്റെ നിഴലില്‍ നിന്നല്ല തുളസിയുടെ രാഷ്ട്രീയ വളര്‍ച്ച. തഴെതട്ടില്‍ നിന്നും പ്രവര്‍ത്തിച്ച് വന്നതാണ് തുളസിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം. സംസ്ഥാന വനിതാ കമ്മിഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇക്കുറി മൂന്ന് മുന്നണിക്കായും സ്ത്രീകള്‍ മത്സരിച്ച ഏകമണ്ഡലമായിരുന്നു കോങ്ങാട്. സിറ്റിങ്ങ് എംഎല്‍എയായ ശാന്തകുമാരിയെ പരാജയപ്പെടുത്തിയായിരുന്നു വിജയം. പിന്നാലെ അപ്രതീക്ഷിതമായി മന്ത്രിസ്ഥാനത്തും എത്തി. വകുപ്പ് ഏതാണ് എന്നത് മന്ത്രിസഭാ യോഗത്തിന് ശേഷം മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.

---------------

Hindusthan Samachar / Sreejith S


Latest News