Enter your Email Address to subscribe to our newsletters

Thiruvananthapuram , 19 മെയ് (H.S.)
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില് വെങ്ങാനൂരുള്ള പെണ്കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലില് യു.പി, ഹൈസ്ക്കൂള് വിഭാഗങ്ങളിൽ ട്യൂട്ടര് തസ്തികയിലേക്ക് നിയമനം നടത്തുന്നു.
ഹൈസ്ക്കൂള് വിഭാഗത്തില് കണക്ക്, ഫിസിക്കല് സയന്സ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല് സയന്സ് എന്നീ വിഷയങ്ങളില് ഓരോ ഒഴിവ് വീതമാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിഗ്രിയും ബിഎഡുമാണ് യോഗ്യത.
യു.പി വിഭാഗത്തില് മൂന്ന് ഒഴിവുകളുണ്ട്. പ്ലസ്ടുവും ഡി.എഡുമാണ് യോഗ്യത. താത്പര്യമുള്ള വനിതാ ഉദ്യോഗാര്ത്ഥികള് മെയ് 26ന് രാവിലെ 11ന് അതിയന്നൂര് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില് അഭിമുഖത്തിന് എത്തണം.
തോന്നയ്ക്കല് മോഡല് റസിഡന്ഷ്യല് സ്കൂള് യു.പി.എസ്.എ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില് നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗം ഉദ്യോഗാര്ത്ഥികള്ക്ക് മുന്ഗണന. യോഗ്യത: ഡിഗ്രി, ബി.എഡ് അല്ലെങ്കില് ഡി.എഡ്, കെടിഇടി-2.
താത്പര്യമുള്ളവര് മെയ് 25ന് ഉച്ചയ്ക്ക് 1.30ന് നന്ദാവനത്തുള്ള പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില് അഭിമുഖത്തിന് എത്തണം.
വെണ്പകല് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖേന താത്ക്കാലികമായി രാത്രികാല ഡ്യൂട്ടിയ്ക്കായി സെക്യൂരിറ്റി ഗാര്ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: പത്താം ക്ലാസ്സ്. 35നും 60നും മധ്യേ പ്രായമുള്ള പുരുഷന്മാര്ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര് മെയ് 26ന് രാവിലെ 11ന് വെണ്പകല് സാമൂഹികാരോഗ്യ കേന്ദ്രം കോണ്ഫറന്സ് ഹാളില് അഭിമുഖത്തിന് എത്തണം. സര്ക്കാര് സ്ഥാപനങ്ങളില് സേവനം അനുഷ്ഠിച്ചിട്ടുള്ളവര്ക്കും അതിയന്നൂര് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്ക്കും വിമുക്ത ഭടന്മാര്ക്കും മുന്ഗണന.
ഡോക്ടർ നിയമനം
വെണ്പകല് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് അതിയന്നൂര് ബ്ലോക്ക് പഞ്ചായത്ത് മുഖേന താല്ക്കാലികമായി രാത്രികാല ഡ്യൂട്ടിയ്ക്ക് ഡോക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. യോഗ്യത: എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി രജിസ്ട്രേഷന് നിര്ബന്ധം.
താത്പര്യമുള്ളവര് ആവശ്യമായ രേഖകളുമായി മെയ് 26ന് രാവിലെ 10ന് സാമൂഹികാരോഗ്യ കേന്ദ്രത്തില് അഭിമുഖത്തിന് എത്തണം. സര്ക്കാര് സ്ഥാപനങ്ങളില് സേവനം അനുഷ്ഠിച്ചിട്ടുള്ളവര്ക്കും അതിയന്നൂര് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്ക്കും മുന്ഗണന.
ക്വട്ടേഷൻ ക്ഷണിച്ചു
ശ്രീകാര്യം കോളേജ് ഓഫ് എൻജിനീയറിംഗിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജനറൽ ക്യാന്റീൻ ഒരു വർഷത്തേയ്ക്ക് ഏറ്റെടുത്ത് നടത്താൻ താത്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു. 2026 ജൂൺ 1 മുതൽ 2027 ഏപ്രിൽ 30 വരെയാണ് ക്യാന്റീൻ പ്രവർത്തിപ്പിക്കേണ്ടത്.
ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 5ന് രാവിലെ 11 മണി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR