പള്ളിക്കത്തോട്ടിൽ മത്സരയോട്ടത്തിനിടെ ഡ്യൂക്ക് ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
Kottayam , 19 മെയ് (H.S.) പള്ളിക്കത്തോട്ടിൽ മത്സരയോട്ടത്തിനിടെ ഡ്യൂക്ക് ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മണർകാട് പണിക്കമറ്റം മണ്ണൂപ്പറമ്പിൽ ആകാശ് വിജയനാണ് (21) മരിച്ചത്. ഈ ബൈക്കിൻ്റെ പിന്നിലിരുന്ന് യാത്ര ചെയ്ത അരീപ്പറമ്പ് പറപ്പള്ളിക്കുന
Accident


Kottayam , 19 മെയ് (H.S.)

പള്ളിക്കത്തോട്ടിൽ മത്സരയോട്ടത്തിനിടെ ഡ്യൂക്ക് ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മണർകാട് പണിക്കമറ്റം മണ്ണൂപ്പറമ്പിൽ ആകാശ് വിജയനാണ് (21) മരിച്ചത്. ഈ ബൈക്കിൻ്റെ പിന്നിലിരുന്ന് യാത്ര ചെയ്ത അരീപ്പറമ്പ് പറപ്പള്ളിക്കുന്ന് സ്വദേശി ഗിരിയെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പള്ളിക്കത്തോട് തെങ്ങുംപള്ളി ഭാഗത്ത് പൂവത്തിളപ്പ് റോഡിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ആകാശ് ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കളുടെ ബൈക്കുമായി മത്സരയോട്ടത്തിൽ ഏർപ്പെടുകയായിരുന്നു ആകാശെന്ന് പൊലീസ് പറഞ്ഞു. ഈ സമയം നിയന്ത്രണം നഷ്ടമായ ബൈക്ക് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.

അപകട സമയത്ത് ആകാശിനൊപ്പം ഉണ്ടായിരുന്നവരാണ് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ആകാശ് മരണപ്പെട്ടിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ഒപ്പമുണ്ടായിരുന്നവർക്കെതിരെ പള്ളിക്കത്തോട് പൊലീസ് കേസെടുത്തു.

കെഎസ്ആര്ടിസി മിന്നല് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

കഴിഞ്ഞ ദിവസം വയനാട് പഴയവൈത്തിരിയില് കെഎസ്ആര്ടിസി മിന്നല് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. ബത്തേരി ചീരാല് സ്വദേശികളായ നാരായണന് (44), ഭാര്യ ഷിജി (40), മകന് അമല് (16) എന്നിവരാണ് മരിച്ചത്. ഇന്നലെ (മെയ് 18) രാവിലെ ഏഴോടെയായിരുന്നു ദാരുണമായ അപകടം.

തിരുവനന്തപുരത്തുനിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന കെഎസ്ആര്ടിസി മിന്നല് ബസും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് പഴയവൈത്തിരിയില് വച്ച് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഡ്രൈവറായ നാരായണന് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷിജിയെയും മകന് അമലിനെയും മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രി ആവശ്യങ്ങൾക്കായാണ് കുടുംബം യാത്രതിരിച്ചതെന്നാണ് ബന്ധുക്കള് പറയുന്നത്.

ഇടിയുടെ ആഘാതത്തില് ഓട്ടോറിക്ഷയുടെ മുന്വശം പൂര്ണമായും തകര്ന്നു. ബസിൻ്റെ മുൻഭാഗത്തും കേടുപാടുകൾ സംഭവിച്ചു. ഉടൻതന്നെ ഓടിയെത്തിയ പ്രദേശവാസികളും ബസ് യാത്രക്കാരും ചേര്ന്നാണ് രക്ഷാപ്രവര്ത്തനം നടത്തിയത്. വിവരം ലഭിച്ചയുടൻ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടര്ന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങള് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തില് വൈത്തിരി പൊലീസ് അന്വേഷണം ആരംഭിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News