Enter your Email Address to subscribe to our newsletters

Kannur , 19 മെയ് (H.S.)
കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷ മുന്നണിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് സിപിഐ. നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് പദവിക്കായുള്ള അവകാശവാദം ശക്തമാക്കി സിപിഐ രംഗത്ത്. ഈ സ്ഥാനം പാർട്ടിക്ക് പൂർണമായും അർഹതപ്പെട്ടതാണെന്നും ആ ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപനേതാനായി ആരെ നിശ്ചയിക്കണമെന്ന കാര്യത്തിൽ പാർട്ടിയിൽ ഇതിനകം തന്നെ ധാരണയായിട്ടുണ്ടെന്നും അത് സെക്കൻഡുകൾ കൊണ്ട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലമായി പ്രതിപക്ഷത്തിരിക്കുമ്പോൾ സിപിഎം തന്നെയാണ് പ്രതിപക്ഷ നേതാവ്, ഉപനേതാവ് സ്ഥാനങ്ങൾ കൈവശം വെക്കുന്നത്. എന്നാൽ ഇക്കുറി അതിൽ മാറ്റം വേണമെന്നാണ് സിപിഐയുടെ കടുത്ത നിലപാട്. ഇതിൻ്റെ പേരിൽ സിപിഎമ്മുമായി വഴിപിരിയേണ്ട സാഹചര്യമില്ലെന്നും ഉഭയകക്ഷി ചർച്ചകളിലൂടെ വിഷയം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേമാതരം വിവാദം; അടിസ്ഥാന മൂല്യങ്ങൾ കോൺഗ്രസ് മറന്നു
അടിസ്ഥാന മൂല്യങ്ങൾ കോൺഗ്രസ് മറന്നുകൊണ്ട് പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെ ബിനോയ് വിശ്വം ശക്തമായി വിമർശിച്ചു. വന്ദേമാതരം മുഴുവനായി ചൊല്ലേണ്ടതില്ല എന്നത് മുൻപ് കോൺഗ്രസ് തന്നെ എടുത്ത തീരുമാനമായിരുന്നു.കോൺഗ്രസ് തങ്ങളുടെ അടിസ്ഥാന മൂല്യങ്ങൾ നിഷ്കരുണം മറന്നുപോയതിൻ്റെ തെളിവാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ദേശീയ വികാരങ്ങളെയും സംസ്ക്കാരത്തെയും പൈതൃകത്തെയും എല്ലാം തെറ്റായ വഴിക്ക് വ്യാഖ്യാനിക്കുന്ന വരികൾ അതിൽ ഉണ്ട് ആ വരികൾ ചൊല്ലേണ്ടതില്ല എന്നുള്ള തീരുമാനം ഉണ്ടായത് വെറുതെയല്ല ആ തീരുമാനത്തെയാണ് കോൺഗ്രസ് നിഷ്പ്രയാസം മാറ്റിമറിച്ചത്.മഹാത്മാഗാന്ധിയും നെഹറുവും പഠിപ്പിച്ച അടിസ്ഥാന മുല്യങ്ങളിൽ ഏറ്റവും മുഖ്യമാണ് മതനിരപേക്ഷത അതിൻ്റെ ആശയങ്ങളെ ചോദ്യം ചെയ്ത ഭാഗങ്ങളാണ് ഒഴിവാക്കപ്പെട്ടിട്ടുള്ളത് ആ ഒഴിവാക്കൽ ആണ് ഇവിടെ മറന്നുപ്പോയത്
ജനവിരുദ്ധ നിലപാടുണ്ടായാൽ സർക്കാരിനെയും വിമർശിക്കും
ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. വൈക്കത്ത് അടക്കമുണ്ടായ തോൽവിയെ പരാജയമായിത്തന്നെയാണ് കാണുന്നത്. കണക്കുകൾ നിരത്തി പരാജയത്തെ വിജയമെന്ന് വരുത്തിത്തീർക്കാൻ സിപിഐ ശ്രമിക്കില്ലെന്നും തോൽവിയെക്കുറിച്ച് പാർട്ടി ആഴത്തിൽ പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
ജനവിരുദ്ധ നിലപാടുണ്ടായാൽ സർക്കാരിനെയും വിമർശിക്കും പുതിയ സർക്കാരിൻ്റെ പ്രഖ്യാപനങ്ങളെ താൻ ഇപ്പോൾ വിമർശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം, എന്നാൽ ഈ പ്രഖ്യാപനങ്ങളൊക്കെ പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്ന് കണ്ടറിയണമെന്നും പറഞ്ഞു. ജനവിരുദ്ധമായ നിലപാടുകൾ സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായാൽ കൃത്യമായ വിമർശനങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR