മതമൗലികവാദ സംഘടനകളില്നിന്നും ഭീകരവാദ സംഘടനകളില്നിന്നും വര്ധിച്ച് വരുന്ന ലഹരിയുടെ സ്വാധീനത്തില്നിന്നും നമ്മുടെ കുട്ടികളെ സംരക്ഷിക്കാന് സര്ക്കാരിന്റെ ശക്തമായ ഇടപെടല് ഉണ്ടാകണമെന്ന് ബിജെപി
Thiruvananthapuram , 19 മെയ് (H.S.) മതമൗലികവാദ സംഘടനകളില്നിന്നും ഭീകരവാദ സംഘടനകളില്നിന്നും വര്ധിച്ച് വരുന്ന ലഹരിയുടെ സ്വാധീനത്തില്നിന്നും നമ്മുടെ കുട്ടികളെ സംരക്ഷിക്കാന് സര്ക്കാരിന്റെ ശക്തമായ ഇടപെടല് ഉണ്ടാകണമെന്ന് ബിജെപി . അന്താരാഷ്ട്ര ഭീകര സംഘടനക
BJP


Thiruvananthapuram , 19 മെയ് (H.S.)

മതമൗലികവാദ സംഘടനകളില്നിന്നും ഭീകരവാദ സംഘടനകളില്നിന്നും വര്ധിച്ച് വരുന്ന ലഹരിയുടെ സ്വാധീനത്തില്നിന്നും നമ്മുടെ കുട്ടികളെ സംരക്ഷിക്കാന് സര്ക്കാരിന്റെ ശക്തമായ ഇടപെടല് ഉണ്ടാകണമെന്ന് ബിജെപി . അന്താരാഷ്ട്ര ഭീകര സംഘടനകള്ക്ക് പോലും ശക്തമായ വേരോട്ടമുള്ള മണ്ണായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുകയാണ്.

യുവാക്കളെ ലക്ഷ്യമിട്ട് അതിരൂക്ഷമായ ആശയവ്യാപനമാണ് കേരളത്തില് അന്താരാഷ്ട്ര ഭീകരസംഘടനകളടക്കം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് നിയന്ത്രിക്കാന് സര്ക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാകണം.

കേരളത്തിലെ വിദ്യാലയങ്ങള് കേന്ദ്രീകരിച്ച് ലഹരിമാഫിയകള് സജീവമായിക്കൊണ്ടിരിക്കുകയാണ്. പുതിയ തലമുറയെ ലഹരിയുടെ നീരാളിപ്പിടുത്തത്തില്നിന്ന് മോചിപ്പിക്കാനും വര്ധിച്ച് വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാനും സര്ക്കാര് ആവശ്യമായ നടപടികള് കൈക്കൊള്ളണമെന്നും ബി ജെ പി ആവശ്യപ്പെട്ടു

അതേസമയം സത്യപ്രതിജ്ഞ ചടങ്ങിന് മുൻപും ശേഷവും വന്ദേമാതരം ആലപിച്ചതിൽ വിമർശനമുന്നയിച്ച് സിപിഐഎം രംഗത്തെത്തി. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില് വന്ദേമാതര ഗാനം പൂര്ണ്ണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില് പറഞ്ഞു.

വന്ദേമാതര ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് സ്വീകരിച്ചത് കോണ്ഗ്രസ് പ്രവര്ത്തക സമിതി തന്നെയാണ്. 1937 ഒക്ടോബര് 30-ന് നടന്ന പ്രവര്ത്തക സമിതി ഔദ്യോഗിക പ്രമേയത്തിന്റെ ഭാഗമായാണ് ഇവ വെട്ടിമാറ്റിയത്. ഇത്തരത്തില് മാറ്റിയ ഭാഗങ്ങള് ഉള്പ്പെടെയാണ് ഇവിടെ അവതരിപ്പിച്ചത്. 1950 ജനുവരി 24-ാം തീയ്യതി ഭരണഘടനാ നിര്മ്മാണ സഭയില് 1937-ല് കോണ്ഗ്രസ് പ്രവര്ത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ 8 വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാന് പാടുള്ളൂവെന്ന് വ്യക്തമാക്കിയതുമാണ്.

വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള് ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്. അത് ദേശീയ ഗീതമായി സ്വീകരിക്കുന്നത് ബഹുസ്വര സമൂഹത്തിന് അനിയോജ്യമല്ലെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റമുണ്ടായത്. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ചടങ്ങില് വെട്ടി മാറ്റിയ ഭാഗങ്ങള് ഉള്പ്പെടെ പൂര്ണ്ണമായി അവതരിപ്പിച്ചത്.

ബംഗാളില് ബി.ജെ.പി അധികാരത്തില് വന്നിട്ടും സത്യപ്രതിജ്ഞ ചടങ്ങില് ഇത്തരമൊരു ഗാനം ആലപിച്ചിരുന്നില്ല എന്ന് കാണണം. അവിടെ പോലും അവതരിപ്പിക്കാത്ത ഗാനമാണ് ഇപ്പോള് കേരളത്തില് അവതരിപ്പിച്ചിരിക്കുന്നത്. ബഹുസ്വര സമൂഹത്തെ ദുര്ബലപ്പെടുത്തുന്നതിനിടയാക്കുന്ന യാതൊരു നടപടിയും സര്ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന് പാടുള്ളതല്ല. വര്ഗ്ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങള് സജീവമാകുന്ന ഘട്ടത്തില് മതനിരപേക്ഷതക്ക് പോറലേല്പ്പിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന് പാടില്ലെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News