Enter your Email Address to subscribe to our newsletters

Thiruvananthapuram , 19 മെയ് (H.S.)
തിരുവനന്തപുരം ജില്ലയിലെ 19 ആയുഷ് ആരോഗ്യ കേന്ദ്രങ്ങൾ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക്.
കേരളത്തിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളും ഡിസ്പെൻസറികളും എൻ.എ.ബി.എച്ച് (നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആന്റ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) നിലവാരത്തിൽ ഉയർത്താനുള്ള മൂന്നാംഘട്ട വിലയിരുത്തൽ ആരംഭിച്ചു. ഭാരതീയ ചികിത്സ ഹോമിയോപ്പതി വകുപ്പിന്റെയും കീഴിലുള്ള ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെ നാഷണല് ആയുഷ് മിഷന്റെ സഹകരണത്തോടെ ഘട്ടം ഘട്ടമായി എന്.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്ത്തനങ്ങളുടെ തുടർച്ചയാണ് ഇത്. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, രോഗി സുരക്ഷ, അണുബാധ നിയന്ത്രണം, ഔഷധ ഗുണമേന്മ തുടങ്ങിയ മാനദണ്ഡങ്ങളുടെ വിലയിരുത്തലിനെ തുടർന്നാണ് എൻ.എ.ബി.എച്ച് അംഗീകാരം ലഭ്യമാകുന്നത്.
ജില്ലയിൽ 19 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളാണ് നാഷണൽ അസസ്മെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിലയിരുത്തൽ നടപടികളുടെ ജില്ലാതല ഉദ്ഘാടനം വലിയവിള ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ ചേർന്ന യോഗത്തിൽ വലിയവിള വാർഡ് കൗൺസിലർ വി.ജി ഗിരികുമാർ നിർവഹിച്ചു.
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.മിനി എസ്. പൈ അധ്യക്ഷയായിരുന്നു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ ഗായത്രി ആർ എസ്, എൻ.എ.ബി.എച്ച് നാഷണൽ അസസ്സർ ഡോ പ്രിയദേവ്, ഗവ. ഹോമിയോ ഡിസ്പെൻസറി വലിയവിള മെഡിക്കൽ ഓഫീസർ ഡോ മഞ്ജു, ജില്ലാ ക്വാളിറ്റി ഫെസിലിറ്റേറ്റർമാരായ ഡോ രാജി ആര് നായർ, ഡോ രാഹുൽ ആർ, ഡോ ജസ്റ്റിൻ ജോസ്, സ്ഥാപനത്തിലെ ജീവനക്കാർ, യോഗ ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളായ ഗവ ആയുർവേദ ഡിസ്പെൻസറി ബാലരാമപുരം, ഗവ ആയുർവേദ ഡിസ്പെൻസറി ആറ്റിപ്ര, ഗവ.ഡിസ്പെൻസറി ചെമ്മരുതി, ഗവ ആയുർവേദ ഡിസ്പെൻസറി വട്ടിയൂർക്കാവ്, ഗവ ആയുർവേദ ഡിസ്പെൻസറി പള്ളിക്കൽ, ഗവ ആയുർവേദ ഡിസ്പെൻസറി കല്ലിയൂർ, ഗവ.ആയുർവേദ ഡിസ്പെൻസറി കള്ളിക്കാട്, ഗവ ആയുർവേദ ഡിസ്പെൻസറി മലയിൻകീഴ്,
ഗവ ഹോമിയോപ്പതി ഡിസ്പെൻസറി വലിയവിള, ഗവ ഹോമിയോപ്പതി ഡിസ്പെൻസറി കുടപ്പനക്കുന്ന്, ഗവ.ഹോമിയോപ്പതി ഡിസ്പെൻസറി പനക്കോട്, ഗവ ഹോമിയോപ്പതി ഡിസ്പെൻസറി ഒറ്റൂർ, ഗവ ഹോമിയോപ്പതി ഡിസ്പെൻസറി നാവായിക്കുളം, ഗവ ഹോമിയോപ്പതി ഡിസ്പെൻസറി ബാലരാമപുരം, ഗവ ഹോമിയോപ്പതി ഡിസ്പെൻസറി കാഞ്ഞിരംകുളം, ഗവ ഹോമിയോപ്പതി ഡിസ്പെൻസറി അയിലം, ഗവ ഹോമിയോപ്പതി ഡിസ്പെൻസറി മറുകിൽ എന്നീ സ്ഥാപനങ്ങളാണ് എൻ.എ.ബി.എച്ച് വിലയിരുത്തലിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലായി ജില്ലയിലെ 23 സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം ലഭ്യമായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR