കൂടരഞ്ഞി പൂവാറൻതോട്ടിൽ റിസോർട്ട് ജോലിക്കെത്തിയ ആൾ കാട്ടിനുള്ളിൽ അകപ്പെട്ടതായി സംശയം.
Kozhikode , 19 മെയ് (H.S.) കൂടരഞ്ഞി പൂവാറൻതോട്ടിൽ റിസോർട്ട് ജോലിക്കെത്തിയ ആൾ കാട്ടിനുള്ളിൽ അകപ്പെട്ടതായി സംശയം. ഊട്ടി കോത്തേരി സ്വദേശി സതീഷിനെയാണ് കാണാതായത്. പതിനേഴാം തീയതി രാവിലെ പത്തരയോടെയാണ് ഇയാളെ കാട്ടിൽ വച്ച് കാണാതായത്. ജോലിക്കിടെ കാട്ടിനകത്ത
Man missing case


Kozhikode , 19 മെയ് (H.S.)

കൂടരഞ്ഞി പൂവാറൻതോട്ടിൽ റിസോർട്ട് ജോലിക്കെത്തിയ ആൾ കാട്ടിനുള്ളിൽ അകപ്പെട്ടതായി സംശയം. ഊട്ടി കോത്തേരി സ്വദേശി സതീഷിനെയാണ് കാണാതായത്. പതിനേഴാം തീയതി രാവിലെ പത്തരയോടെയാണ് ഇയാളെ കാട്ടിൽ വച്ച് കാണാതായത്. ജോലിക്കിടെ കാട്ടിനകത്തേക്ക് കയറി പോവുകയായിരുന്ന ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു എന്നാണ് കൂടെയുള്ളവർ പറയുന്നത്. സതീഷ് കാട്ടിലേക്ക് കയറി പോകുന്നത് സ്ഥിരീകരിക്കുന്ന വിധത്തിലുള്ള സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.

കാട്ടിലേക്ക് കയറി പോയതിനുശേഷം തിരികെയെത്താത്തതിനെ തുടർന്ന് കൂടെയുള്ള റിസോർട്ട് ജീവനക്കാർ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ ഉടൻതന്നെ താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ പരാതി നൽകി. കൂടാതെ തിരുവമ്പാടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

ഇതിൻ്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്ന് സതീഷിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ രണ്ട് വിഭാഗമായി തിരിഞ്ഞാണ് തമ്പുരാൻ കൊല്ലി വനത്തിൽ തിരച്ചിൽ നടത്തുന്നത്. നേരത്തെ പലതവണ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്ന സ്ഥലമാണ് സതീഷിനെ കാണാതായ തമ്പുരാൻ കൊല്ലി വനമേഖല. നിരവധി തവണ പൂവാറൻതോട് ഭാഗത്ത് പുലി ഇറങ്ങിയിരുന്നു. ഈ വനത്തിലാണ് സതീഷിനെ കാണാതായത്.

കാട്ടിനുള്ളിൽ അകപ്പെട്ട മറ്റ് സംഭവങ്ങൾ

കോഴിക്കോട് പെരുവണ്ണാമുഴിയിലെ വനത്തിൽ വച്ച് സമീപകാലത്ത് ഏഴംഗ ഉദ്യോഗസ്ഥരെ കാണാതായി. വനത്തിൽ വഴിതെറ്റി കാണാതായ ഡിജിറ്റൽ സർവ്വേ ഉദ്യോഗസ്ഥരേയും വനംവകുപ്പ് വാച്ചർമാരെയും പിന്നീട് വനം വകുപ്പ് സ്ക്വാഡ് കണ്ടെത്തിയിരുന്നു. കാണാതായതിന് തലേദിവസം രാവിലെ ഏഴരയോടെയാണ് നാല് സർവ്വേ ഉദ്യോഗസ്ഥരും മൂന്ന് വാച്ചർമാരും വനഭൂമി സർവ്വേക്ക് വേണ്ടിയാണ് പൂഴിത്തോട് നിന്ന് പുറപ്പെട്ടത്. വൈകിട്ട് മൂന്നരയോടെ വാക്കി ടോക്കിയിലൂടെയുള്ള ആശയ വിനിമയം കിട്ടാതായി. ദീർഘ നേരത്തെ തെരച്ചിലിനൊടുവിൽ ഇവരെ കരിങ്കണ്ണി ഭാഗത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.

കർണാടകയിലെ കുടകിലെ മടിക്കേരി വനത്തിൽ വച്ച് കാണാതായ മലയാളിയായ 36 കാരി ശരണ്യയുടെ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ട്രെക്കിംഗിനിടെ വഴിതെറ്റിയ ശരണ്യക്ക് കാട്ടിൽ നാല് പകലുകളും നാല് രാത്രികളും തങ്ങേണ്ടി വന്നു. യാത്രയ്ക്കിടെ ഫോണും ക്യാമറയും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു.പകൽ സമയത്ത് വനത്തിൽ നിന്നും പുറത്ത് കടക്കാനുള്ള വഴികൾ ശരണ്യ തേടികൊണ്ടിരുന്നു. രാത്രിയാകുമ്പോൾ പാറകളിൽ അഭയം പ്രാപിച്ചു.കാട്ടിൽ ഭക്ഷണത്തിനായി പഴങ്ങളൊന്നും ഇല്ലാത്തതിനാൽ അരുവിയിൽ നിന്നുള്ള വെള്ളം കുടിച്ചാണ് ശരണ്യ അതിജീവിച്ചത്. നാല് ദിവസത്തെ നീണ്ട തെരച്ചിലിനൊടുവിൽ ശരണ്യയെ കണ്ടെത്തി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News