കാലവർഷം ശക്തമാകുന്നു: അപകടഭീഷണിയുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാൻ ജില്ലാ കലക്ടറുടെ ഉത്തരവ്
Kochi , 19 മെയ് (H.S.) എറണാകുളം ജില്ലയിൽ അപകടഭീഷണിയുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാൻ ജില്ലാ കലക്ടറുടെ ഉത്തരവ്. കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അപകടഭീഷണിയുള്ള മരങ്ങളും മരശിഖരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റാൻ എറണാകുളം ജില്ലാ ദുരന്ത
ഈഓഘള


Kochi , 19 മെയ് (H.S.)

എറണാകുളം ജില്ലയിൽ അപകടഭീഷണിയുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാൻ ജില്ലാ കലക്ടറുടെ ഉത്തരവ്.

കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അപകടഭീഷണിയുള്ള മരങ്ങളും മരശിഖരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റാൻ എറണാകുളം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ ജി. പ്രിയങ്ക ഉത്തരവിട്ടു.

ജില്ലയിലെ സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, പൊതുസ്ഥലങ്ങൾ, സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ എന്നിവിടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന നിരവധി മരങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മരശിഖരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണo.

ജില്ലയിലെ എല്ലാ സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലെ അപകടകരമായ മരങ്ങളും ശിഖരങ്ങളും കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കണം. സ്വകാര്യ ഭൂമികളിൽ അപകടഭീഷണിയുണ്ടാക്കുന്ന മരങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട ഉടമകൾക്ക് തദ്ദേശസ്ഥാപനങ്ങൾ നോട്ടീസ് നൽകണം. നിർദേശം പാലിക്കാത്ത പക്ഷം തദ്ദേശസ്ഥാപനങ്ങൾ നേരിട്ട് ശിഖരങ്ങൾ മുറിച്ചുമാറ്റുകയും ചെലവ് ഭൂവുടമയിൽ നിന്ന് ഈടാക്കുകയും ചെയ്യണം. സ്കൂൾ കോമ്പൗണ്ടുകളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ കണ്ടെത്തി പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ സുരക്ഷാ നടപടികൾ പൂർത്തിയാക്കാനും, അപകടസാധ്യതയുള്ള പരസ്യബോർഡുകളും ഹോർഡിംഗുകളും നീക്കം ചെയ്യാനും

ജില്ലാ കളക്ടർ നിർദേശം നൽകി.

മരങ്ങൾ പൂർണമായി മുറിച്ചുമാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, വനം വകുപ്പ് അധികൃതർ എന്നിവർ ഉൾപ്പെടുന്ന സമിതിയുടെ തീരുമാനപ്രകാരമേ നടപടി സ്വീകരിക്കാവൂ എന്നും ജില്ലാ കലക്ടർ പറഞ്ഞു.

ജില്ലയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെടെ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓടകൾ വൃത്തിയാക്കുന്നതിനും കനാലുകളിലെ ഒഴുക്ക് സുഗമമാക്കുന്നതിനും പ്രത്യേക മുൻഗണന നൽകാനും. ഹരിതകർമ്മ സേനയുടെ സഹായത്തോടെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും

ജലാശയങ്ങൾക്ക് സമീപമുള്ള മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു.

ജില്ലയിലെ സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക ശുചീകരണ യജ്ഞം സംഘടിപ്പിക്കണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ ശുചിത്വം ഉറപ്പാക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പ്രത്യേക ശ്രദ്ധ പുലർത്തണം. ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും ഹരിതകർമ്മ സേനയുടെയും നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

ശുചീകരണ പ്രവർത്തനങ്ങൾക്കായി ഗ്രാമപഞ്ചായത്തുകൾക്ക് 30,000 രൂപയും നഗരസഭകൾക്ക് 40,000 രൂപയും കോർപ്പറേഷന് 60,000 രൂപയും വരെ തനത് ഫണ്ടിൽ നിന്ന് ചെലവാക്കാൻ അനുമതി നൽകിയിട്ടുണ്ട്.

അയൽക്കൂട്ടങ്ങളെയും വാർഡ് തല ശുചിത്വ സമിതികളെയും ഏകോപിപ്പിച്ചു കൊണ്ട് ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. മികച്ച രീതിയിൽ ശുചീകരണത്തിൽ ഏർപ്പെടുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക പ്രോത്സാഹനം നൽകാനും പദ്ധതിയുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News