വര്ഷങ്ങളായി പൊതുജനങ്ങള്ക്കു മുന്നില് കൊട്ടിയടക്കപ്പെട്ട സമര ഗേറ്റ് എന്നറിയപ്പെടുന്ന സെക്രട്ടേറിയറ്റിലെ നോര്ത്ത് ഗേറ്റ് ഇന്ന് മലര്ക്കെ തുറന്നു.
Thiruvananthapuram , 19 മെയ് (H.S.) വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്ക്കാര് അധികാരത്തിലെത്തിയതിൻ്റെ തൊട്ടു പിറ്റേ ദിവസം തന്നെ സെക്രട്ടേറിയറ്റിലേക്കു പ്രവേശിക്കുന്നതിന് പിണറായി സര്ക്കാര് ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള് ഒന്നൊന്നായി ഇല്ല
North gate


Thiruvananthapuram , 19 മെയ് (H.S.)

വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്ക്കാര് അധികാരത്തിലെത്തിയതിൻ്റെ തൊട്ടു പിറ്റേ ദിവസം തന്നെ സെക്രട്ടേറിയറ്റിലേക്കു പ്രവേശിക്കുന്നതിന് പിണറായി സര്ക്കാര് ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള് ഒന്നൊന്നായി ഇല്ലാതാകുകയാണ്. വര്ഷങ്ങളായി പൊതുജനങ്ങള്ക്കു മുന്നില് കൊട്ടിയടക്കപ്പെട്ട സമര ഗേറ്റ് എന്നറിയപ്പെടുന്ന സെക്രട്ടേറിയറ്റിലെ നോര്ത്ത് ഗേറ്റ് ഇന്ന് മലര്ക്കെ തുറന്നു.

കോണ്ഗ്രസ് അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് പ്രസിഡൻ്റ് ഇര്ഷാദിൻ്റെ നേതൃത്വത്തിലെത്തിയ പ്രവര്ത്തകരാണ് ഗേറ്റ് തുറന്നത്. കഴിഞ്ഞ 10 വര്ഷമായി സമരങ്ങളുടെയും സുരക്ഷയുടെയും പേരില് പൂര്ണമായി അടച്ചിട്ടിരുന്ന പ്രധാന കവാടമാണ് ഇതോടെ പൊതുജനങ്ങള്ക്കു മുന്നില് തുറക്കുന്നത്. അതേസമയം, സെക്രട്ടേറിയറ്റില് മുന് സര്ക്കാര് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് നീക്കം ചെയ്തു കൊണ്ടുള്ള ഉത്തരവൊന്നും സര്ക്കാര് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. സെക്രട്ടേറിയറ്റില് പൊതു ജനങ്ങള്ക്ക് ഇപ്പോഴും കൻ്റോണ്മെൻ്റ് ഗേറ്റുവഴി തന്നെയാണ് പ്രവശനം.

അതിനിടെ 266 ദിവസം നീണ്ട സമരം നയിച്ച ആശാ വര്ക്കര്മാര് ഓണറേറിയം 3000 രൂപ വര്ധിപ്പിച്ച സര്ക്കാര് നടപടിയില് സംതൃപ്തി രേഖപ്പെടുത്തി. തങ്ങളുടെ ലക്ഷ്യം 21,000 രൂപ എന്നു തന്നെയാണെങ്കിലും പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി വിഡി സതീശന് തങ്ങള്ക്കു നല്കിയ വാക്ക് പാലിച്ചതില് സമരസമിതി നേതാക്കളായ എംഎ ബിന്ദുവും എസ് മിനിയും അഭിനന്ദനങ്ങളുമായി രംഗത്തു വന്നു. നേരത്തെ 266 ദിവസം സെക്രട്ടേറിയറ്റിനു മുന്നില് സമരമിരുന്ന അതേ സ്ഥലത്തു നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് ഇരുവരും പുതിയ സര്ക്കാരിനെ അഭിനന്ദിച്ചത്.

കേരളത്തിനാകെ പ്രതീക്ഷ നല്കിയ ഒരു സമരമായി ആശാ വര്ക്കേഴ്സിൻ്റെ സമരം ഇന്ന് രേഖപ്പെടുത്തപ്പെട്ടതായി എംഎ ബിന്ദു പറഞ്ഞു. സമരം വന് വിജയമായി മാറിയിരിക്കുന്നു. 21,000 രൂപ പ്രതിമാസം ഓണറേറിയം കിട്ടുന്നതു വരെ പരിശ്രമിക്കും. ഓണറേറിയത്തിനുള്ള മാനദണ്ഡം ഇന്സെൻ്റീവ് എന്നു മാറ്റിയതോടെ 9000 രൂപ പ്രതിമാസം ലഭിക്കുന്നതില് വലിയ കുറവ് പലര്ക്കുമുണ്ടായി. മാര്ച്ച് 31 ന് സര്ക്കാര് എടുത്ത ഈ തീരുമാനം പിന്വലിക്കുമെന്ന് ഏപ്രില് മൂന്നിനു നടത്തിയ സമരത്തില് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ഉത്തരവു നല്കിയിരുന്നു. എന്നിട്ടും അത്തരത്തിലൊരു നടപടിക്ക് അവര് തയ്യാറായില്ലെന്നും ബിന്ദു ആരോപിച്ചു. കൂട്ടായ ഒരു പ്രയത്നത്തിലൂടെ മാത്രമെ തങ്ങളുടെ ഡിമാന്ഡുകള് നടത്തിയെടുക്കാന് കഴിയുകയുള്ളുവെന്ന് ആശാ സമരം തെളിയിച്ചു. തൊഴിലാളികളുടെ സാമ്പത്തിക നേട്ടങ്ങള്ക്ക് വേണ്ടി നടത്തിയ സമരമല്ലെന്നും, കേരളത്തിന് മുഴുവന് പ്രതീക്ഷ നല്കുന്ന ഒരു സമരമായിട്ടാണ് ഇത് നടന്നത്. സര്ക്കാരിൻ്റെ തീരുമാനാത്തില് ആഹ്ലാദം രേഖപ്പെടുത്തി സംസ്ഥാന വ്യാപകമായി മെയ് 21 ന് ആഹ്ലാദ പ്രകടനം നടത്തുമെന്നും സമരസമിതി നേതാക്കള് അറിയിച്ചു.

ധന സ്ഥിതിയില് ധവളപത്രമിറക്കാന് സമിതി

സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സര്ക്കാര് പ്രത്യേക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മുന് കാബിനറ്റ് സെക്രട്ടറി ഡോ. കെ.എം ചന്ദ്രശേഖരന് സമിതിയുടെ ചെയര്മാനും ധനവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി കെ.ആര് ജ്യോതിലാല് കണ്വീനറുമാണ്. സാമ്പത്തിക വിദഗ്ധന് ഡോ. നാരായണ, സി.ഡി.എസ് ഡയറയക്ടര് ഡോ.വീരമണി എന്നിവരാണ് സമിതി അംഗങ്ങള്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News