സിപിഎമ്മിെനെത്തിരെ കെട്ടുകഥകൾ:ആഞ്ഞടിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം യാഥാർത്ഥ്യങ്ങൾ ജനങ്ങൾ തിരിച്ചറിയണം
Pathanamthitta , 19 മെയ് (H.S.) നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ തിരിച്ചടി കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ വ്യാപകമായ ആത്മപരിശോധനയ്ക്ക് വഴിവച്ചിരിക്കുകയാണ്. തോൽവിയുടെ പ്രധാന കാരണങ്ങൾ കണ്ടെത്തുന്നതിനായി വിവിധ തലങ്ങളിലുള്ള കമ്മിറ്റികളിൽ ചർച്ചകളും
Raju Abraham


Pathanamthitta , 19 മെയ് (H.S.)

നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ തിരിച്ചടി കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ വ്യാപകമായ ആത്മപരിശോധനയ്ക്ക് വഴിവച്ചിരിക്കുകയാണ്. തോൽവിയുടെ പ്രധാന കാരണങ്ങൾ കണ്ടെത്തുന്നതിനായി വിവിധ തലങ്ങളിലുള്ള കമ്മിറ്റികളിൽ ചർച്ചകളും വിലയിരുത്തലുകളും പുരോഗമിക്കുകയാണ്.

ജനങ്ങളുമായി ഉണ്ടായ അകലം, സംഘടനാപരമായ വീഴ്ചകൾ, പ്രചാരണ തന്ത്രങ്ങളിലെ പാളിച്ചകൾ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിനിടെ ചർച്ചകളെ ചുറ്റിപ്പറ്റി ചിലർ പ്രചരിപ്പിച്ച നുണപ്രചാരണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്നതാണെന്ന് ആരോപിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം രംഗത്തെത്തി. തെറ്റായ വിവരങ്ങൾ സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും യാഥാർത്ഥ്യങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പ്രതികരിച്ചു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റിലെയും ജില്ലാ കമ്മിറ്റി യോഗത്തിലെയും ചർച്ചകൾ എന്ന പേരിൽ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് നുണക്കഥകളും ഊഹാപോഹങ്ങളും മാത്രമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയിൽ പറഞ്ഞു.

പാര്ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം താഴേത്തട്ടിലുള്ള ജില്ലാ കമ്മിറ്റികള് ചേര്ന്ന് തെരഞ്ഞെടുപ്പ് വിശകലനം നടത്താന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സിപിഎമ്മിൻ്റെ കൃത്യമായ സംഘടനാ രീതിയനുസരിച്ച് ഇത്തരം യോഗങ്ങളില് ഉയര്ന്നുവരുന്ന ചര്ച്ചകള് കൂടി കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് വിശകലന റിപ്പോര്ട്ട് തയാറാക്കുന്നത്. ഇത് പിന്നീട് ബ്രാഞ്ച് തലം വരെയുള്ള പാര്ട്ടി ഘടകങ്ങളില് വിശദമായി ചര്ച്ച ചെയ്യുകയും ചെയ്യും. ഈ സ്വാഭാവിക സംഘടനാ പ്രക്രിയയെയാണോ മാധ്യമങ്ങള് വളച്ചൊടിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

നുണക്കഥകളിലോ, കെട്ടുകഥകളിലോ വീണുപോകുന്ന പ്രസ്ഥാനമല്ല സിപിഎം. പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടു എന്നത് അംഗീകരിച്ചതാണ്. അതിൻ്റെ മറവിൽ എന്ത് കെട്ടുകഥകളും അവതരിപ്പിക്കുന്നത് പാർട്ടിയെ തകർക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. എന്നാൽ സിപിഎമ്മിനെ അറിയുന്ന ജനങ്ങൾ ഇത്തരം കെട്ടുകഥകൾ വിശ്വസിക്കില്ലഎന്നും രാജു ഏബ്രഹാം ഈ നുണപ്രചരണങ്ങൾക്കെതിരെ മറുപടി നൽകി. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പാർട്ടി പ്രവർത്തിക്കുന്നതും മുന്നോട്ടു പോകുന്നതും. വ്യാജ പ്രചാരണങ്ങൾ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്നും രാജു ഏബ്രഹാം വ്യക്തമാക്കി.

പ്രചരിപ്പിച്ച കെട്ടുകഥകൾ

പ്രധാനമായും പ്രചരിപ്പിച്ച നുണപ്രചരണങ്ങളിൽ ഒന്നാണ് മുന് മന്ത്രിയും പാര്ട്ടി നേതാവുമായ വീണാ ജോര്ജുമായി ബന്ധപ്പെടുത്തിയിട്ടുള്ളത്. വീണാ ജോര്ജ് തെരഞ്ഞെടുപ്പ് വിശകലനം നടത്താൻ തീരുമാനിച്ചിരുന്ന ജില്ലാ കമ്മിറ്റിയിൽ അഭിപ്രായം പറഞ്ഞു എന്ന രീതിയിലായിരുന്നു പ്രചരണം.

വീണാ ജോർജ് സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണ്. അവരുടെ അഭിപ്രായങ്ങൾ അവിടെയാണ് പറയുക. എന്നാൽ ജില്ലാ കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ അഭിപ്രായം പറഞ്ഞു എന്നാണ് വാർത്തകൾ. പ്രചരിപ്പിക്കുന്നതിന് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല. എന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പ്രസ്താവനയിൽ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News