ശബരിമല സ്വര്ണക്കവര്ച്ച കേസ് അന്വേഷണം പൂര്ത്തിയാക്കാന് എസ്ഐടിക്ക് രണ്ടാഴ്ച കൂടി സാവകാശം നല്കി ഹൈക്കോടതി.
Ernakulam , 19 മെയ് (H.S.) ശബരിമല സ്വര്ണക്കവര്ച്ച കേസ് അന്വേഷണം പൂര്ത്തിയാക്കാന് എസ്ഐടിക്ക് രണ്ടാഴ്ച കൂടി സാവകാശം നല്കി ഹൈക്കോടതി. ശാസ്ത്രീയ പരിശോധനാ ഫലം വരാൻ വൈകുന്നതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്ഐടി മേധാവി എസ് ശശിധരൻ സമർപ്പിച്ച റിപ്പോർട്ട് പര
Sabarimala


Ernakulam , 19 മെയ് (H.S.)

ശബരിമല സ്വര്ണക്കവര്ച്ച കേസ് അന്വേഷണം പൂര്ത്തിയാക്കാന് എസ്ഐടിക്ക് രണ്ടാഴ്ച കൂടി സാവകാശം നല്കി ഹൈക്കോടതി. ശാസ്ത്രീയ പരിശോധനാ ഫലം വരാൻ വൈകുന്നതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്ഐടി മേധാവി എസ് ശശിധരൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കുകയായിരുന്നു കോടതി. അടുത്ത വാദം ജൂൺ എട്ടിന് നടക്കുമെന്ന് കോടതി പറഞ്ഞു.

എ.രാജാ വിജയരാഘവൻ, കെ.വിജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. നാഷണൽ ലബോറട്ടറിയില് നിന്നുള്ള വിദഗ്ധ പരിശോധനാ ഫലം പത്ത് ദിവസത്തിനകം ലഭിക്കുമെന്ന് എസ്ഐടി പറഞ്ഞു. ഫലം ലഭിച്ചതിന് ശേഷം സ്വര്ണക്കവർച്ചയുടെ സ്വഭാവം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നും എസ്ഐടി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തുകയായിരുന്നു എസ്ഐടി.

സ്വർണം പൂശലുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനയ്ക്കായി 36 സാമ്പിളുകളാണ് അയച്ചിട്ടുള്ളത്. ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്ന് വിശദമായ വിശകലന റിപ്പോർട്ട് ലഭിക്കാത്തതാണ് അന്വേഷണം നീളാൻ കാരണമെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ലബോറട്ടറി റിപ്പോർട്ട് അന്വേഷണത്തിൽ നിർണായകമായത് കൊണ്ടാണ് ഹൈക്കോടതി സാവകാശം അനുവദിച്ചത്. സ്വർണപ്പാളികളുടെ സാമ്പിൾ പരിശോധനാ ഫലം ലഭിച്ച ശേഷം കവർച്ചയുടെ സ്വഭാവം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നും എസ്ഐടി ഹൈക്കോടതിയിൽ വ്യക്തമാക്കി.

നേരത്തെ ഏപ്രിൽ അവസാന വാരം പരിശോധനാ ഫലം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിൽ, മെയ് 18 ആയിട്ടും ഫലം വന്നില്ലെന്നാണ് വിവരം. കൂടുതൽ പേരെ പ്രതി ചേർക്കുന്നതും ലബോറട്ടറി റിപ്പോർട്ടിനെ ആശ്രയിച്ചിരിക്കുകയാണ്. എസ്ഐടി സംഘത്തലവൻ നേരിട്ട് ഹാജരായാണ് ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്. ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത ഹർജി ഹൈക്കോടതി അടുത്ത മാസം വീണ്ടും പരിഗണിക്കും. കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കുയും ചെയ്തു.

സ്വർണപ്പാളികൾക്ക് പകരം ചെമ്പ് തകിടുകൾ മാറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഈ റിപ്പോർട്ടിലൂടെ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, 2025-ൽ പിഎസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ കാലത്ത് നടത്തിയ സ്വർണം പൂശൽ ജോലിയിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും മറ്റും ഈ ശാസ്ത്രീയ ഫലം അത്യാവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News