വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ഷൊർണൂർ പൊലീസിൻ്റെ പിടിയിൽ.
Palakkad , 19 മെയ് (H.S.) വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ഷൊർണൂർ പൊലീസിൻ്റെ പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ മേട്ടുപ്പാളയം ആലംകൊമ്പിൽ നടരാജൻ ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 16 നാണ് ഷൊർണൂർ ഗുരുവായൂരപ്
Theft case


Palakkad , 19 മെയ് (H.S.)

വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ഷൊർണൂർ പൊലീസിൻ്റെ പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ മേട്ടുപ്പാളയം ആലംകൊമ്പിൽ നടരാജൻ ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 16 നാണ് ഷൊർണൂർ ഗുരുവായൂരപ്പൻ നഗറിലെ അടച്ചിട്ട വീടിൻ്റെ പൂട്ടു തകർത്ത് അകത്തു കയറിയ പ്രതികൾ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും വീട്ടുമുറ്റത്ത് നിർത്തിയിരുന്ന 2008 മോഡൽ ഹോണ്ട ആക്ടീവ സ്കൂട്ടറും മോഷ്ടിച്ചത്.

കേസിൽ അറസ്റ്റിലായ മറ്റ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിലെ പ്രധാന പ്രതിയായ നടരാജനിലേക്ക് അന്വേഷണം എത്തിയത്. മോഷണം നടത്തിയ ശേഷം ബെംഗളൂരുവിലേക്ക് കടന്നു കളയുകയാണ് ഇയാളുടെ രീതി. പൊലീസ് പിന്തുടരാതിരിക്കാൻ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം കോയമ്പത്തൂർ മേട്ടുപ്പാളയത്തിൽ നിന്നാണ് ഇയാളെ അതിസാഹസികമായി പിടികൂടിയത്.

ദിവസങ്ങൾക്ക് മുൻപ് പ്രതി കാസർകോഡ് ബേക്കൽ ഭാഗത്ത് നിന്ന് 45 പവൻ സ്വർണവും 35,000 രൂപയും മോഷ്ടിച്ചതായി പൊലീസിൽ മൊഴി നൽകിട്ടുണ്ട്. കേസിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശികളായ അബ്ദു ൽ സലാം, സുഹൈൽ, കാസർകോട് ആലാംകൊമ്പ് കൊപ്ര പറമ്പിൽ കെ.പി. സിദ്ധീഖിനെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പാലക്കാട്, കണ്ണൂർ, കാസർകോഡ്, കോഴിക്കോട്, വയനാട്, തൃശൂർ എന്നീ ജില്ലകളിലും കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലുമായി 30 ലധികം കേസുകളിൽ നടരാജൻ കുറ്റക്കാരനാണ്.

ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാർ ഐപിഎസിൻ്റെ നിർദേശ പ്രകാരം ഡിവൈഎസ്പി സാജു കെ എബ്രഹാം, സിഐ പി. വിഷ്ണു, എസ്ഐ കെ.പി. അശ്വിൻ, എസ്ഐമാരായ ബിനോയ് കുര്യാക്കോസ്, ബാബുരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി. സജീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സുജി ശേഖർ, ഡിൻ്റു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കുപ്രസിദ്ധ 'കള്ളൻ'

കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷമക്കേസുകളിൽ പ്രതിയായ ആളാണ് നടരാജൻ. തമിഴ്നാട്ടിലെ കോയമ്പത്തൂരാണ് ഇയാളുടെ സ്വദേശം. അടച്ചിട്ട വീടുകൾ ലക്ഷ്യമിട്ട് പൂട്ടുതകർത്ത് അകത്തുകടന്ന് പണവും സ്വർണ്ണവും കവരുകയാണ് ഇയാളുടെ രീതി. ഷൊർണൂർ, കാസർകോട്, കോഴിക്കോട് തുടങ്ങി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇയാൾ മോഷണ നടത്തിയിട്ടുണ്ട്. പൊലീസ് പിടിയിലാകാതിരിക്കാൻ നടരാജൻ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News