ധവളപത്രം ഇറക്കാന് പ്രത്യേക സമിതി; ഡോ. കെ.എം ചന്ദ്രശേഖര് നയിക്കും
Thiruvanathapuram, 19 മെയ് (H.S.) സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാന്‍ നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്
cabinet


vd satheesan


Thiruvanathapuram, 19 മെയ് (H.S.)

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാന്‍ നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെ.എം ചന്ദ്രശേഖരന്‍ സമിതിയുടെ ചെയര്‍മാനാകും. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ കണ്‍വീനറായും നിയമിച്ചു. സാമ്പത്തിക വിദഗ്ധന്‍ ഡോ. നാരായണ, സി.ഡി.എസ് ഡയറയക്ടര്‍ ഡോ.വീരമണി എന്നിവരാണ് സമിതി അംഗങ്ങള്‍. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റഎ അടിസ്ഥാനത്തില്‍ ധവളപത്രം തയാറാക്കാനാണ് തീരുമാനം.

സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും മൂലം സംസ്ഥാനത്തിന്റെ ധനസ്ഥിതി തകര്‍ന്നു എന്നാണ് യുഡിഎഫ് ആരോപണം. ഇതു ശരിയാണെന്ന് വ്യക്തമാക്കാനാണ് ധവളപത്രം ഇറക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News