പിണറായി വിജയന്റെ ഗണ്മാന്മാര് കെ.എസ്.യു പ്രവര്ത്തകരെ തല്ലിചതച്ചത് അന്വേഷിക്കാന് എസ്ഐടി; ഷൗക്കത്തലി നയിക്കും
Thiruvanathapuram, 19 മെയ് (H.S.) നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ നടത്തിയ ക്രൂരതയില്‍ പുനരന്വേഷണം. ഗണ്‍മാന്‍മാര്‍ കെ.എസ്.യു പ്രവര്‍ത്തകരെ തല്ലിയത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) രൂപവത്കരിച്ചു. എസ്പി
shaukath ali


Thiruvanathapuram, 19 മെയ് (H.S.)

നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ നടത്തിയ ക്രൂരതയില്‍ പുനരന്വേഷണം. ഗണ്‍മാന്‍മാര്‍ കെ.എസ്.യു പ്രവര്‍ത്തകരെ തല്ലിയത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) രൂപവത്കരിച്ചു. എസ്പി എ.പി. ഷൗക്കത്തലിയാണ് എസ്ഐടി തലവന്‍. ഇദ്ദേഹത്തെ കൂടാതെ അഞ്ച് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

നവകേരള സദസ്സില്‍ പങ്കെടുക്കാനായി പ്രത്യേക ബസില്‍ പോവുകയായിരുന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേയാണ് മര്‍ദനമുണ്ടായത്. ആലപ്പുഴയിലായിരുന്നു സംഭവം. പോലീസുകാര്‍ക്ക് പുറമേ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരും വാഹനത്തില്‍നിന്നിറങ്ങി യൂത്ത് കോണ്‍ഗ്രസുകാരെ ക്രൂരമായി മര്‍ദിച്ചിരുന്നു. നിലവില്‍ ആലപ്പുഴ എംഎല്‍എയായ എ.ഡി. തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അന്ന് മര്‍ദനമേറ്റത്.

നവകേരള സദസ്സിനിടെ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരേ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍, പ്രതിഷേധക്കാരെ ഡിവൈഎഫ്ഐക്കാരും പോലീസും തെരുവില്‍ നേരിട്ടു. 'രക്ഷാപ്രവര്‍ത്തന'മാണെന്നാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്കിടയായി.

കഴിഞ്ഞദിവസം വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു ആലപ്പുഴയിലെ മര്‍ദനത്തിലെ പുനരന്വേഷണം. മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ സമരക്കാരെ മര്‍ദിച്ച സംഭവത്തില്‍ എസ്ഐടി രൂപവത്കരിച്ച് അന്വേഷണം നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം. സംഭവത്തില്‍ പുനരന്വേഷണം നടത്തണമെന്ന് നേരത്തെ കോടതിയും ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷമാണ് എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News