Enter your Email Address to subscribe to our newsletters

Kollam, 02 മെയ് (H.S.)
ചാരിറ്റി സ്ഥാപനത്തിനെതിരേ കേസ്
പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനോട് കൊടും ക്രൂരത. കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിലാണ് സംഭവം. കുട്ടിയെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചതായാണ് പരാതി.
500 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് സ്ഥാപനത്തിലെ കുക്കും വാർഡനും ചേർന്ന് 12 വയസുള്ള കുട്ടിയെ ഉപദ്രവിച്ചത്. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും തല കീഴായി കുട്ടിയെ പിടിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S