ജർമ്മനിയിൽ ഗുരുദേവ സന്ദേശത്തിന്റെ ആഗോള പ്രചരണം: യൂറോപ്പിലെ ഏറ്റവും വലിയ ആശ്രമത്തിൽ ചരിത്രനിമിഷം ജൂൺ 6ന് നടക്കും
Thiruvananthapuram, 02 മെയ് (H.S.) ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക സന്ദേശം യൂറോപ്യൻ മണ്ണിൽ കൂടുതൽ കരുത്തോടെ പടരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആശ്രമമായ ജർമ്മനിയിലെ ബാഡ് മെയ്ൻബർഗിലുള്ള യോഗ വിദ്യ ആശ്രമത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ ദിവ്യചിത്രവും അമ
Holi played with 251 quintals of flowers at Narayana Dham


Thiruvananthapuram, 02 മെയ് (H.S.)

ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക സന്ദേശം യൂറോപ്യൻ മണ്ണിൽ കൂടുതൽ കരുത്തോടെ പടരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആശ്രമമായ ജർമ്മനിയിലെ ബാഡ് മെയ്ൻബർഗിലുള്ള യോഗ വിദ്യ ആശ്രമത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ ദിവ്യചിത്രവും അമൂല്യഗ്രന്ഥങ്ങളും സമർപ്പിക്കും. ജർമ്മനിയിൽ ഗുരുദർശനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഡോ. വരുൺ രാധാകൃഷ്ണൻ നടത്തുന്ന ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് ചരിത്ര മുഹൂർത്തം ഒരുങ്ങുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായ സേവനം യുകെയും, ശിവഗിരി മഠത്തിന്റെ വിദേശത്തുള്ള ഔദ്യോഗിക സെന്ററായ ശിവഗിരി ആശ്രമം യുകെയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്ന ചടങ്ങിൽ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ്, ജർമ്മനിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും

ആത്മീയ-സാമൂഹിക രംഗത്തെ പ്രമുഖർ, വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

പ്രാർത്ഥനാ സംഗമം, ദാർശനിക പ്രഭാഷണങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും. ജർമ്മനിയിൽ ഗുരുദർശനങ്ങൾക്ക് ശക്തമായ അടിത്തറ പാകാൻ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു

..

---------------

Hindusthan Samachar / Sreejith S


Latest News