രാജ്യത്ത് പലയിടത്തും എല്പിജി പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില് കര്ശന നടപടികളുമായി കേന്ദ്രം.
Newdelhi , 02 മെയ് (H.S.) രാജ്യത്ത് പലയിടത്തും എല്പിജി പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില് കര്ശന നടപടികളുമായി കേന്ദ്രം. ഗാർഹിക പാചക വാതക മേഖലയിൽ മേൽനോട്ടം കർശനമാക്കാനൊരുങ്ങി പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം രംഗത്തെത്തി. പൈപ്പ് വഴി പ്രകൃതിവാതകം
LPG


Newdelhi , 02 മെയ് (H.S.)

രാജ്യത്ത് പലയിടത്തും എല്പിജി പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില് കര്ശന നടപടികളുമായി കേന്ദ്രം. ഗാർഹിക പാചക വാതക മേഖലയിൽ മേൽനോട്ടം കർശനമാക്കാനൊരുങ്ങി പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം രംഗത്തെത്തി. പൈപ്പ് വഴി പ്രകൃതിവാതകം (പിഎന്ജി) ലഭ്യമായ വീടുകളിൽ ഇനി മുതൽ ഗാർഹിക എൽപിജി (എല്പിജി) കണക്ഷൻ ഉപയോഗിക്കാൻ അനുവാദമില്ലെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇരട്ട കണക്ഷൻ ഉടന് ഒഴിവാക്കണെമെന്നും ഇല്ലെങ്കില് കര്ശന നടപടി സ്വീകരിക്കുമെന്നും നിര്ദേശം നല്കി.

പിഎൻജി സൗകര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ എൽപിജി കണക്ഷൻ നൽകുന്നതിനോ സിലിണ്ടർ റീഫിൽ ചെയ്തു നൽകുന്നതിനോ എണ്ണക്കമ്പനികൾക്ക് ഇനി അനുവാദമില്ല. എൽപിജിയുടെ അമിത ഉപഭോഗം കുറയ്ക്കുന്നതിനും, പൈപ്പ് ഗ്യാസ് ശൃംഖലയുടെ വ്യാപനം വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം 2026 മാർച്ചിലാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. 2000-ലെ എൽപിജി റെഗുലേഷൻ ഓഫ് സപ്ലൈ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഓർഡറിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പൈപ്പ് പ്രകൃതിവാതക കണക്ഷനും ഗാര്ഹിക എല്പിജി കണക്ഷനും ഉള്ള ആരും ഗാര്ഹിക എല്പിജി കണക്ഷന് നിലനിര്ത്തുകയോ ഏതെങ്കിലും സര്ക്കാര് എണ്ണക്കമ്പനിയില് നിന്നോ അവരുടെ വിതരണക്കാര് വഴിയോ ഗാര്ഹിക എല്പിജി സിലിണ്ടറുകള് റീഫില് ചെയ്യുകയോ ചെയ്യരുത്. അത്തരം വ്യക്തികള് അവരുടെ ഗാര്ഹിക എല്പിജി കണക്ഷന് ഉടന് ഉപേക്ഷിക്കണം പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിൻ്റെ ഉത്തരവില് പറയുന്നു.

ഡിജിറ്റൽ ബുക്കിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനും നേരിട്ട് വിതരണ ഏജൻസികളില് എത്തുന്നത് ഒഴിവാക്കാനും എൽപിജി ഉപഭോക്താക്കളോട് മന്ത്രാലയം നിര്ദേശിക്കുന്നു. കൂടാതെ പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ പോലുള്ള ഇതര പാചക മാര്ഗങ്ങള് ഉപയോഗിക്കാനും മന്ത്രാലയം കൂട്ടിച്ചേര്ത്തു. നിലവിലെ സാഹചര്യത്തിൽ എല്ലാ പൗരന്മാരും ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം ലാഭിക്കാൻ ശ്രമിക്കണമെന്നും പ്രസ്താവനയിലൂടെ അഭ്യര്ഥിച്ചു.

100 ശതമാനം വിതരണം നടക്കുന്നുണ്ടെന്ന് കേന്ദ്രം

ആഗോളതലത്തില് പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും, ആഭ്യന്തര എൽപിജി, ആഭ്യന്തര പിഎൻജി, സിഎൻജി (ഗതാഗതം) എന്നിവയുടെ 100 ശതമാനം വിതരണം നടക്കുന്നുണ്ടെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്.

റിഫൈനറി ഉൽപ്പാദനം വർധിപ്പിക്കുക, നഗരപ്രദേശങ്ങളിൽ ബുക്കിങ് ഇടവേള 21 ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർധിപ്പിക്കുക, എന്നിവയുൾപ്പെടെയുള്ള നിരവധി നടപടികൾ സർക്കാർ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ സുഗമമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളുമായും സ്ഥാപന സംവിധാനങ്ങളുമായും ഏകോപിപ്പിച്ച ശ്രമങ്ങൾ

1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എൽപിജി നിയന്ത്രണ ഉത്തരവും പ്രകാരം വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാനും സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന കേന്ദ്രഭരണ പ്രദേശ സർക്കാരുകൾ പ്രാഥമിക പങ്ക് വഹിക്കേണ്ടതുണ്ടെന്നും കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്ദേശിച്ചിട്ടുണ്ട്.

എൻഫോഴ്സ്മെൻ്റ്, മോണിറ്ററിങ് നടപടികൾ

എൽപിജിയുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി രാജ്യത്തുടനീളം എൻഫോഴ്സ്മെൻ്റ് നടപടികൾ തുടരുന്നു. ഇന്നലെ രാജ്യത്തുടനീളം 2300-ലധികം റെയ്ഡുകൾ നടത്തി. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ മിന്നൽ പരിശോധനകൾ ശക്തമാക്കുകയും 342 എൽപിജി വിതരണക്കാരിൽ പിഴ ചുമത്തുകയും ഇന്നലെ വരെ 73 എൽപിജി വിതരണക്കാരുടെ പ്രവര്ത്തനങ്ങള് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News