പാചക വാതക വില വർധനവിനെതിരെ സമരം നടത്തി ഹോട്ടൽ ഉടമകൾ.
Palakkad , 02 മെയ് (H.S.) പാചക വാതക വില വർധനവിനെതിരെ സമരം നടത്തി ഹോട്ടൽ ഉടമകൾ. ഗ്യാസ് സിലണ്ടറിന് മുകളിൽ റീത്ത് വച്ച് സ്ട്രക്ച്ചറുമായാണ് ഹോട്ടൽ ഉടമകൾ സമരം നടത്തിയത്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ പാലക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാ
HOTEL ASSOCIATION PROTEST


Palakkad , 02 മെയ് (H.S.)

പാചക വാതക വില വർധനവിനെതിരെ സമരം നടത്തി ഹോട്ടൽ ഉടമകൾ. ഗ്യാസ് സിലണ്ടറിന് മുകളിൽ റീത്ത് വച്ച് സ്ട്രക്ച്ചറുമായാണ് ഹോട്ടൽ ഉടമകൾ സമരം നടത്തിയത്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ പാലക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ വേറിട്ട സമരം നടത്തിയത്.

കേന്ദ്ര സർക്കാർ പാചക വാതക വില പെട്ടെന്ന് ഘണ്യമായി വർധിപ്പിച്ചത് ഹോട്ടൽ ആൻഡ് റസ്റ്റോൻ്റ് മേഖലയെ പ്രതിസന്ധിയിലാക്കി എന്ന് ആരോപിച്ചാണ് പാലക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഇന്ന് (മെയാ 02) രാവിലെ 11 മണിക്ക് പാലക്കാട് അഞ്ചുവിളക്കിനു മുന്നിൽ നിന്നാണ് സമരം ആരംഭിച്ചത്. ഗ്യാസ് സിലിണ്ടറിന് മുകളിൽ റീത്ത് വെച്ച് സ്ട്രക്ച്ചറുമായി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലേക്കാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

നിരവധി സംഘടന ഭാരവാഹികൾ പ്രതിഷേധത്തിൻ്റെ ഭാഗമായി. പരിപാടി സംഘടന സംസ്ഥാന സെക്രട്ടറി എൻഎംആർ റസാഖ് ഉദ്ഘാടനം ചെയ്തു. എല്പിജി നിയന്ത്രണം കാരണം സംസ്ഥാനത്തങ്ങോളമിങ്ങോളം അടച്ചു പൂട്ടിയ ഹോട്ടലുകള് പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് അടുത്ത ആഘാതമെന്ന് എൻഎംആർ റസാഖ് പറഞ്ഞു. ഹോട്ടൽ ആൻഡ് റസ്റ്റോൻ്റ് മേഖലയോട് കേന്ദ്രസർക്കാറിൻ്റെ തിരിച്ചടിയാണിതെന്നും അദ്ദേഹം ഉദ്ഘാടന വേളയിൽ പറഞ്ഞു.

മെയ് ആറിന് പണിമുടക്ക്

വാണിജ്യ സിലിണ്ടര് വില വര്ധനയില് പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടൽ ഉടമകള് രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. ഇതോടെ ഹോട്ടല് മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര് വില മൂവായിരം കടന്നു. പ്രവര്ത്തനച്ചെലവിൻ്റെ പേരില് ഹോട്ടലുകള് വിഭവങ്ങള്ക്ക് വില കൂട്ടിയാല് അത് ഉപഭോക്താക്കള്ക്കും വലിയ തിരിച്ചടിയാകും. അതേസമയം ഗാര്ഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല. പുതുക്കിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് 19 കിലോ വാണിജ്യ സിലിണ്ടറിന് വില 3106 രൂപയായി. കൊച്ചിയില് 3085 രൂപയും കോഴിക്കോട് 3117 രൂപയുമാണ് വില. ഹോട്ടല്, ചെറുകിട ഹോട്ടലുകള്, തട്ടുകടകള് തുടങ്ങിയവയെയൊക്കെ വര്ധന സാരമായി ബാധിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News