Enter your Email Address to subscribe to our newsletters

Thiruvananthapuram, 02 മെയ് (H.S.)
ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദുവിൻ്റെ കവിതാ സമാഹാരം 'അൻപും അലിവും അല്പം അനുരാഗവും' എന്ന പുസ്‌തകത്തിന്റെ പ്രകാശനം തൃശൂർ കേരള സാഹിത്യ അക്കാദമി എം.ടി.ഹാളിൽ വെച്ച് നടന്നു.
പ്രശസ്ത സാഹിത്യകാരൻ ഡോ:കെ.സച്ചിദാനന്ദൻ കവിതാസമാഹാരത്തിന്റെ ആദ്യപകർപ്പ് കവി ഷീജ വക്കത്തിന് കൈമാറിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്. സാഹിത്യകാരൻ അശോകൻ ചരുവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.എൻ. ഗോപികൃഷ്ണൻ മുഖ്യാതിഥിയായി. കവി ഡോ:സി.രാവുണ്ണി പുസ്തക പരിചയം നടത്തി.മന്ത്രി ബിന്ദുവിന്റെ അദ്ധ്യാപകനായ കെ. എൻ. രാമൻ മാസ്റ്ററേ ചടങ്ങിൽ ആദരിച്ചു.
കെ.വി.അബ്ദുൾ ഖാദർ,എം.എം. വർഗീസ്,മേരി തോമസ്,സാവിത്രി ലക്ഷ്മണൻ,വിജയരാജമല്ലിക,രേണു രാമനാഥ്, അഡ്വ.രാജേഷ് തമ്പാൻ,കലാനിലയം രാഘവൻ ആശാൻ, കെ.വി.നഫീസ,അഡ്വ. കെ.ആർ.വിജയ,ഡോ.വി.ശോഭ തുടങ്ങി രാഷ്ട്രീയ സാഹിത്യ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്തു.ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു സംസാരിച്ചു.
ഡോ:ആർ.ബിന്ദുവിൻ്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കവിതകളുടെ സമാഹാരമാണ് 'അൻപും അലിവും അല്പം അനുരാഗവും'. പ്രസാധകരായ ഗ്രീൻ ബുക്സ് തൃശൂർ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രശസ്ത സാഹിത്യകാരൻ ഡോ:കെ.സച്ചിദാനന്ദൻ ആശംസയും പ്രശസ്ത കവി ഡോ:സി.രാവുണ്ണി അവതാരികയും നൽകിയിരിക്കുന്നു
---------------
Hindusthan Samachar / Sreejith S