ഓണ്ലൈൻ തട്ടിപ്പുക്കളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന സന്ദേശവുമായി മന്ത്രി വി ശിവൻകുട്ടി
Thiruvananthapuram , 02 മെയ് (H.S.) നിമിഷങ്ങൾക്കുള്ളിൽ വായ്പ, കെഎസ്ഇബി ബില്ല് അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരും, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു ഡിജിറ്റല് അറസ്റ്റ് തുടങ്ങി വ്യാജ സന്ദേശങ്ങളിലൂടെ സൈബര് കുറ്റവാളികള് പണം തട്ടിയെടുക്കുന്നത് ഇന്ന് സ്ഥിരം
V Shivankutti


Thiruvananthapuram , 02 മെയ് (H.S.)

നിമിഷങ്ങൾക്കുള്ളിൽ വായ്പ, കെഎസ്ഇബി ബില്ല് അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരും, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു ഡിജിറ്റല് അറസ്റ്റ് തുടങ്ങി വ്യാജ സന്ദേശങ്ങളിലൂടെ സൈബര് കുറ്റവാളികള് പണം തട്ടിയെടുക്കുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. ഡോക്ടര്മാര് മുതല് എഞ്ചിനീയര്മാരെ ഇതിന് ഇരയാകാറുണ്ട്.

പേട്രിയറ്റ് സിനിമ ഇറങ്ങിയതിന് പിന്നാലെ ഓണ്ലൈൻ തട്ടിപ്പുക്കളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന സന്ദേശവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിട്ടുണ്ട്. നമ്മുടെ വിരൽത്തുമ്പിൽ ലോകം ഒതുങ്ങുമ്പോൾ, അതേ വിരൽത്തുമ്പിലൂടെ നമ്മുടെ സമ്പാദ്യവും സുരക്ഷയും ചോർന്നുപോകാതിരിക്കാൻ അതീവ ജാഗ്രത വേണമെന്ന് അദ്ദേഹം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി

ഡിജിറ്റൽ തട്ടിപ്പുകൾ, ഓൺലൈൻ ലോൺ ആപ്പുകൾ എന്നിവയിലെ ചതിക്കുഴികൾക്കെതിരെയാണ് മുന്നറിയിപ്പ്. ഇന്നത്തെ തലമുറ നേരിടുന്ന വലിയൊരു പ്രശ്നം 'പേട്രിയറ്റില് അവതരിപ്പിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. തീയറ്ററുകളിൽ വെള്ളിയാഴ്ച റിലീസ് ആരംഭിച്ച ചിത്രം കണ്ടതിനു ശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി മുന്നറിപ്പ് നൽകിയത്.

യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രമാണിത്. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഓൺലൈൻ ലോൺ ആപ്പുകളെയും ഡിജിറ്റൽ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെയും എന്നാൽ കലാപരമായ മികവോടെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'പേട്രിയറ്റ്' എന്ന മലയാള സിനിമ അത്തരം സൈബർ കുറ്റകൃത്യങ്ങളുടെ അപകടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നു.

സാങ്കേതികവിദ്യ ലോകത്തെ നമ്മുടെ വിരൽത്തുമ്പിലേക്ക് കൊണ്ടുവരുമ്പോൾ, മറുവശത്ത് പതിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് അത്തരം സിനിമകളിലൂടെ സമൂഹത്തിന് വ്യക്തമായ ധാരണ നൽകാൻ കഴിയും. ദരിദ്രരുടെ നിസ്സഹായതയെ ചൂഷണം ചെയ്യുന്ന ഡിജിറ്റൽ മാഫിയകൾ നമ്മുടെ സാമൂഹിക വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാണ്. കുടുംബങ്ങളുടെ സമാധാനം നശിപ്പിക്കുന്ന അത്തരം ക്രിമിനൽ ശൃംഖലകളെ തുറന്നുകാട്ടാൻ ഈ ചിത്രത്തിന് കഴിഞ്ഞുവെന്നും ചിത്രം കണ്ട ശേഷം മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴിൽ വകുപ്പ് വഴിയും നാം ഉയർത്തിപ്പിടിക്കുന്ന സൈബർ സുരക്ഷാ അവബോധത്തിന് ഒരു വലിയ കരുത്താണ് ഈ സിനിമ.

യുവാക്കളും വിദ്യാർഥികളും പ്രത്യേകം കണ്ടിരിക്കേണ്ട ഒന്നാണിത്. ഒരു വലിയ ക്യാൻവാസിൽ, ഗൗരവമേറിയ വിഷയം വിട്ടുവീഴ്ചകളില്ലാതെ അവതരിപ്പിച്ച ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഒന്നര പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ, കുഞ്ചാക്കോ ബോബൻ,ഫഹദ് ഫാസിൽ,നയൻതാര,രേവതി, ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമ. ആൻ്റോ ജോസഫിൻ്റെ മുൻകൈയ്യിൽ രൂപപ്പെട്ട ഒരു മഹേഷ് നാരായൺ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഉള്ള സിനിമയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മമ്മൂട്ടിയുടെ മോഹന്ലാലും നീണ്ട 18 വര്ഷങ്ങള്ക്ക് ശേഷം ബിഗ് സ്ക്രീനില് ഒന്നിച്ചെത്തുന്ന ചിത്രം വെള്ളിയാഴ്ചയാണ് പ്രേക്ഷകർക്ക് മുമ്പിൽ എത്തിയത്. ആൻ്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിക്കുന്നത്. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാണം. സി.വി. സാരഥിയും രാജേഷ് കൃഷ്ണ് എന്നിവര് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News