കോണ്ഗ്രസിലെ മുഖ്യമന്ത്രി ചര്ച്ചകള് മാധ്യമ സൃഷ്ടി; പിജെ കുര്യന്
New delhi, 02 മെയ് (H.S.) ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി ചർച്ചയുണ്ടാക്കിയത് മാധ്യമങ്ങളാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യരായ നിരവധി നേതാക്കൾ കോൺഗ്രസിലുണ്ടെന്നും ഇപ്പോൾ പരിഗണനയിലു
pj kuriyan


New delhi, 02 മെയ് (H.S.)

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി ചർച്ചയുണ്ടാക്കിയത് മാധ്യമങ്ങളാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യരായ നിരവധി നേതാക്കൾ കോൺഗ്രസിലുണ്ടെന്നും ഇപ്പോൾ പരിഗണനയിലുളള മൂന്നുപേരും അതിനർഹരായവർ തന്നെയാണെന്നും പി ജെ കുര്യൻ വ്യക്തമാക്കി.

നേതിര്ത്തത്തിനു ദാരിദ്ര്യമുള്ള പാർട്ടിയല്ല കോൺഗ്രസെന്നും കെ സുധാകരനും മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മുഖ്യമന്ത്രി സ്ഥാനം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും ഒരു തെറ്റുമില്ലെന്നും തീരുമാനമെടുക്കുന്നത് കോൺഗ്രസിന്റെ രീതി അനുസരിച്ചായിരിക്കുമെന്നും പി ജെ കുര്യൻ വ്യക്തമാക്കി .

‘യുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ച് അധികാരത്തില്‍ വരുമെന്നും അത് പ്രതീക്ഷയല്ല തങ്ങളുടെ ആത്മവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആകാൻ കഴിവുള്ള മുന്നിൽ കൂടുതൽ പേര് കോൺഗ്രസിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .കെ സുധാകരന് എന്തുകൊണ്ട് മുഖ്യമന്ത്രിയായിക്കൂടാ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാകാന്‍ കെ സുധാകരനും യോഗ്യനാണ് എന്നായിരുന്നു പി ജെ കുര്യന്റെ മറുപടി.

മുഖ്യമന്ത്രി സ്ഥാനം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും ഒരു തെറ്റുമില്ലെന്നും തീരുമാനമെടുക്കുന്നത് കോണ്‍ഗ്രസിന്റെ രീതി അനുസരിച്ഛനെന്നും അദ്ദേഹം പി ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News