Enter your Email Address to subscribe to our newsletters

Kannur, 02 മെയ് (H.S.)
കണ്ണൂര്‍: തോറ്റതിന് തുല്യമായ വിജയമേ പിണറായി വിജയന് ഉണ്ടാകൂ എന്ന് പിവി അന്‍വര്‍. പതിനായിരം വോട്ടിന് താഴെ പോവും. പിണറായി തോറ്റാല്‍ പോലും ഞെട്ടണ്ടെന്നും അന്‍വര്‍ പറഞ്ഞു. പിണറായിസവും മരുമോനിസവുമായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ച. അത് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.3333
ബെറ്റ് വെക്കാനാണ് കോഴിക്കോട് പ്രസ്‌ക്ലബിലേക്ക് മുഹമ്മദ് റിയാസിനെ ക്ഷണിച്ചത്. അവിടെ വെച്ച് മൊട്ടയിടിക്കുന്നത് സംബന്ധിച്ച് അഗ്രിമെന്റില്‍ ഒപ്പിടാമെന്നാണ് പറഞ്ഞത്. ഞാന്‍ തോറ്റാല്‍ ഞാന്‍ മൊട്ടയടിക്കാം, റിയാസ് തോറ്റാല്‍ അദ്ദേഹം മൊട്ടയടിക്കണം. ഇങ്ങനെ കരാറിലൊപ്പിടാമെന്നാണ് പറഞ്ഞത്. കമ്മല്‍ റിയാസിന് ഒഴിവാക്കിക്കൊടുത്തതാണെന്നും അന്‍വര്‍ പറഞ്ഞു.
റിയാസിനായിരന്നു കോഴിക്കോടിന്റെ തിരഞ്ഞെടുപ്പ് ചാര്‍ജ്. പക്ഷെ കോഴിക്കോട്ടെ സ്ഥാനാര്‍ഥികള്‍ നിരായുധരായി. മുഹമ്മദ് റിയാസിന് ബേപ്പൂരിന്റെ ബൗണ്ടറി കടക്കാനായില്ലെന്നും അന്‍വര്‍ പറഞ്ഞു.
രാഹുല്‍ഗാന്ധിക്കും വേണമെങ്കില്‍ കേരളത്തില്‍ മുഖ്യമന്ത്രിയാവാമെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വര്‍. ഹൈക്കമാന്‍ഡിന് വേണമെങ്കില്‍ അങ്ങനെ തീരുമാനിക്കാമെന്നും പി.വി. അന്‍വര്‍ പറഞ്ഞു. യുഡിഎഎഫിലെ മുഖ്യമന്ത്രി ചര്‍ച്ചയെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തോറ്റതിന് തുല്യമായ വിജയമേ പിണറായിക്കുണ്ടാവൂ. പതിനായിരം വോട്ടിന് താഴെ പോവും. പിണറായി തോറ്റാല്‍ പോലും ഞെട്ടണ്ടെന്നും അന്‍വര്‍ പറഞ്ഞു. പിണറായിസവും മരുമോനിസവുമായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ച. അത് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S