BOT ജല വൈദ്യുതപദ്ധതി ഏറ്റെടുക്കേണ്ടതില്ല എന്ന നിർദ്ദേശം : മണിയാർ വിഷയത്തിൽ മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും രഹസ്യഅജണ്ട : രമേശ് ചെന്നിത്തല
THIRUVANATHAPURAM, 02 മെയ് (H.S.) തിരുവനന്തപുരം: കേരളം അതി കഠിനമായ വൈദ്യുത ക്ഷാമത്തിൽ ഉഴറവേ , BOT കാലാവധി കഴിഞ്ഞ കാർബറാണ്ടം മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാനുള്ള നടപടികൾ നിർത്തിവെക്കണമെന്ന് KSEB യോട് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്കും വ്യവസാ
Ramesh chennithala


THIRUVANATHAPURAM, 02 മെയ് (H.S.)

തിരുവനന്തപുരം: കേരളം അതി കഠിനമായ വൈദ്യുത ക്ഷാമത്തിൽ ഉഴറവേ , BOT കാലാവധി കഴിഞ്ഞ കാർബറാണ്ടം മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാനുള്ള നടപടികൾ നിർത്തിവെക്കണമെന്ന് KSEB യോട് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും രഹസ്യ അജണ്ടയെന്ന് രമേശ്‌ ചെന്നിത്തല.

സർക്കാരിൻറെ നേരത്തെയുള്ള ഉത്തരവ് പ്രകാരം പത്തനംതിട്ട കളക്ടറുടെ സാന്നിദ്ധ്യത്തിൽ കെ എസ് ഇ ബി സി എം ഡി യുടെ നിർദ്ദേശപ്രകാരം നിലയം ഏറ്റെടുക്കാനിരിക്കെ ഇന്നു കൂടിയ മന്ത്രിസഭായോഗത്തിൽ വ്യവസായമന്ത്രിയുടെ ആവശ്യപ്രകാരം നടപടി നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി മണക്കുന്നുണ്ടെന്നും യൂ ഡി ഫ് അധികാരത്തിൽ വന്നാൽ കമ്പനി ഏറ്റെടുക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2024 ഡിസംബര്‍ 31 ന് മണിയാർ ജലവൈദ്യുത പദ്ധതിയിൽ കാർബൊറാണ്ടം യൂണിവേഴ്സൽ കമ്പനിയുടെ BOT കരാര്‍ അവസാനിച്ചതാണ്. ഇതിന്റെ ഉടമസ്ഥാവകാശം സംസ്ഥാന വൈദ്യുത ബോര്‍ഡിന് കൈമാറുന്നതിനു പകരം 14 മാസം കൂടി ഇവിടെനിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച് വിൽക്കാൻ കാർബൊറാണ്ടത്തിന്സർക്കാർ അനുമതി നൽകിയതിലൂടെ ബോർഡിന് 54 കോടി രൂപയുടെ നഷ്ടമുണ്ടായി. കരാർ കഴിഞ്ഞിട്ടും കഴിഞ്ഞ 14 മാസങ്ങളായി ഈ കമ്പനി മണിയാര്‍ ജലവൈദ്യുത പദ്ധതി അനധികൃതമായി കൈവശം വെച്ച് വൻതോതിൽ വൈദ്യുതോൽപാദനം നടത്തി സ്വകാര്യ കമ്പനികൾക്ക് ഉയർന്ന തുകയ്ക്ക് വിൽക്കുകയാണ്.

വൈദ്യുത ബോർഡ് മായുള്ള കരാർ 2024 ഡിസംബർ 31 ന് അവസാനിച്ചതോടെ ഇവിടെനിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ആർക്കുവേണമെങ്കിലും വിൽക്കാനുള്ള സ്വാതന്ത്ര്യം കാർബോറണ്ടത്തിന് ലഭിച്ചു.

ഇവിടെ ഒരു യൂണിറ്റിന് ഉല്‍പാദനചെലവ് 40 പൈസയില്‍ താഴെയാണ്. ഇതാണ് യൂണിറ്റ് ഒന്നിന് 10- 14 രൂപയ്ക്ക് വരെ പീക്ക് അവറുകളിൽ വിറ്റ് കമ്പനി കൊള്ളലാഭം ഉണ്ടാക്കിയത്.

ഇതേസമയത്ത് കേരളത്തിന് ആവശ്യമായ വൈദ്യുതി ഇല്ലാതെ വൈദ്യുത ബോർഡ് വൻ തുകയ്ക്കാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങിക്കൂട്ടിയത്.

മൊത്തം 12 മെഗാവാട്ടാണ് ഈ പദ്ധതിയുടെ ഇന്‍സ്റ്റാള്‍ഡ് കപ്പാസിറ്റി. ലളിതമായി പറഞ്ഞാല്‍ 12,000 യൂണിറ്റ് വൈദ്യുതി മണിക്കൂറില്‍ ഉല്‍പാദിപ്പിക്കാന്‍ ഈ നിലയത്തിന് ആകും.

ബോര്‍ഡിന്റെ നിയന്ത്രണത്തിലാണെങ്കില്‍ 40 പൈസയ്ക്ക് ഉല്പാദിപ്പിക്കാവുന്ന വൈദ്യുതിയാണ് നമുക്ക് നഷ്ടപ്പെട്ടത്.

ഇത് വിവാദമായതോടെ കേരളത്തിൻറെ വൈദ്യുത സാഹചര്യം ദുർഘടമായ സാഹചര്യത്തിൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയെങ്കിലും ഇതുവരെ ബോർഡ് ഇതിൻറെ നിയന്ത്രണം ഏറ്റെടുത്തില്ല.

സർക്കാരിൻറെ അടിയന്തര നിർദേശപ്രകാരം ഇന്നലെ നിലയം ഏറ്റെടുക്കാൻ എത്തിയ kseb ഉദ്യോഗസ്ഥരെ കമ്പനി ജീവനക്കാർ തടഞ്ഞിരുന്നു.

ഇന്ന് കളക്ടറുടെ നിർദ്ദേശാനുസരണം കമ്പനിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ ഇരിക്കുകയാണ് വ്യവസായ മന്ത്രി രാജീവിന്റെ നിർബന്ധപ്രകാരം മുഖ്യമന്ത്രി നടപടികൾ നിർത്തിവയ്ക്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യങ്ങൾക്കും മുകളിൽ കമ്പനിയുടെ ആവശ്യങ്ങൾക്ക് വില കൽപ്പിക്കുന്ന മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും അവരുടെ നേട്ടം എന്ത് എന്ന് വ്യക്തമാക്കണം - ചെന്നിത്തല പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News