തിരുവനന്തപുരം മൃഗശാലയില് കടുവ ചത്തു;
Thiruvanathapuram, 02 മെയ് (H.S.) തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ പെണ്‍കടുവ ചത്തു. ഇന്ന് രാവിലെയാണ് കടുവ ചത്തത്. ജനവാസ മേഖലയില്‍ പ്രശ്നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ അമരികുനി മേഖലയില്‍ നിന്ന് പിടികൂടിയ പെണ്‍
tiger


Thiruvanathapuram, 02 മെയ് (H.S.)

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ പെണ്‍കടുവ ചത്തു. ഇന്ന് രാവിലെയാണ് കടുവ ചത്തത്. ജനവാസ മേഖലയില്‍ പ്രശ്നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ അമരികുനി മേഖലയില്‍ നിന്ന് പിടികൂടിയ പെണ്‍ കടുവയാിത്. ഉദ്ദേശം പതിനൊന്ന് വയസുള്ള കടുവയെ പുനരധിവാസത്തിനായി 2025 ജനുവരിയിലാണ് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്. പരിക്കുകള്‍ ചികിത്സിച്ച് ഭേദമാക്കിയെങ്കിലും കോമ്പല്ലുകള്‍ നഷ്ടപെട്ട അവസ്ഥയില്‍ ആയതുകൊണ്ട് കാട്ടിലേക്ക് തിരികെ വിടാതെ ഇവിടെ തന്നെ പരിപാലിച്ച് വരികയായിരുന്നു.

ന്യുമോണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയില്‍ ആയിരുന്നു. നേരത്തേതന്നെ കരള്‍ രോഗബാധ ഉണ്ടായിരുന്നതിനാല്‍ ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. നില മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് ചത്തത്.

തുടര്‍ന്ന് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (NTCA) അനുശാസിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് പാലോട് നിന്നുള്ള ഡോ. ഹരീഷ് സി., മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. വൈകീട്ട് നാലുമണിയോടെ ദഹിപ്പിച്ചു.

അക്യൂട്ട് ബ്രോങ്കോ ന്യുമോണിയ ആണ് മരണ കാരണമെന്ന് വെറ്ററിനറി സര്‍ജന്‍ പറഞ്ഞു. മൃഗശാല ഡയറക്ടര്‍ മഞ്ജുളാ ദേവി അന്തിമോപചാരം അര്‍പ്പിച്ചു. മൃഗശാല സൂപ്രണ്ട് രാജേഷ് വി.എസ്., ക്യൂറേറ്റര്‍ സംഗീത, ബയോളജിസ്റ്റ് ശ്വേത മുകുന്ദന്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ജിജോ, നഹാസ്, അസിസ്റ്റന്റ് രാജേഷ്, സൂപ്പര്‍വൈസര്‍മാരായ രാജേഷ്, വാസുദേവന്‍, രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇനി ശ്രാവണ്‍ എന്ന വെള്ളക്കടുവയും രണ്ട് ബംഗാള്‍ കടുവകളുമാണ് മൃഗശാലയിലുള്ളത്. ഇവയുടെ ശരാശരി ആയുസ്സ് 12 വയസാണ്.

---------------

Hindusthan Samachar / Sreejith S


Latest News