വി.ഐ.പി. ഡ്യൂട്ടിക്ക് നിയോഗിക്കുന്ന മെഡിക്കൽ ഓഫീസർമാർക്ക് സമ്മർദ്ദരഹിതമായി ജോലി ചെയ്യാൻ മാർഗനിർദ്ദേശമിറക്കണം : മനുഷ്യാവകാശ കമ്മീഷൻ
Thiruvanathapuram, 02 മെയ് (H.S.) തിരുവനന്തപുരം : വി.ഐ.പി. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മെഡിക്കൽ ഓഫീസർമാർക്ക് സമ്മർദ്ദമില്ലാതെ ജോലി നിർവ്വഹിക്കുന്നതിനായി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് മനുഷ്യാവകാശ കമ്മീഷനിൽ സമർപ്പിച്ച ശുപാർശകൾ ഉൾപ്പെടുത്തി സർക്കാർ മാ
Human rights commission


Thiruvanathapuram, 02 മെയ് (H.S.)

തിരുവനന്തപുരം : വി.ഐ.പി. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മെഡിക്കൽ ഓഫീസർമാർക്ക് സമ്മർദ്ദമില്ലാതെ ജോലി നിർവ്വഹിക്കുന്നതിനായി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് മനുഷ്യാവകാശ കമ്മീഷനിൽ സമർപ്പിച്ച ശുപാർശകൾ ഉൾപ്പെടുത്തി സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പിനും ആരോഗ്യവകുപ്പിനുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. വി.ഐ.പി. മാരുടെ മെഡിക്കൽ ടീമിൽ നിയോഗിക്കപ്പെടുന്ന മെഡിക്കൽ ഓഫീസർമാർ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ആരോഗ്യ വകുപ്പ്, പൊതുഭരണ വകുപ്പ്, സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളഇൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.

സ്പെഷ്യൽ ബ്രാഞ്ച് കമ്മീഷനിൽ സമർപ്പിച്ച ശുപാർശകളിൽ താഴെ പറയുന്നവ അടിയന്തരമായി നടപ്പിലാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.

പ്രതിദിനം മിനിമം 5 ഡോക്ടർമാരെയെങ്കിലും ഉൾപ്പെടുത്തി ഡി.എം.ഒമാർ വി.ഐ.പി. ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട ഡോക്ടർമാരുടെ പ്രതിമാസ ഡ്യൂട്ടി പട്ടിക തയ്യാറാക്കണം. പട്ടിക തയ്യാറാക്കുകയാണെങ്കിൽ ഡോക്ടർമാരുടെ മറ്റ് ഉത്തരവാദിത്വങ്ങൾ കൃത്യവിലോപം കൂടാതെ നിർവ്വഹിക്കാൻ കഴിയും.വി.ഐ.പി. ക്ക് താമസ സൗകര്യം ഒരുക്കുന്ന സ്ഥലത്തിന് സമീപം മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യ വകുപ്പു ജീവനക്കാർക്കുമുള്ള താമസ സൗകര്യം ഒരുക്കണം. ജീവനക്കാർക്ക് താമസവും ഭക്ഷണവും ഒരുക്കേണ്ട ചുമതല ജില്ലാ കളക്ടർമാരിൽ നിക്ഷിപ്തമാക്കണം.

വി.ഐ.പി. ഡ്യൂട്ടിക്കായി ആധുനിക സൗകര്യങ്ങളുള്ള ആമ്പുലൻസുകൾ വാങ്ങി അതിന്റെ നേരിട്ടുള്ള ചുമതല ഡി.എ.ഒ. ഏറ്റെടുക്കണം. ആമ്പുലൻസിൽ ശീതീകരണ സംവിധാനം നിർബന്ധമായും ഉണ്ടായിരിക്കണം.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം.) സഹായത്തോടെ എല്ലാ ജില്ലകളിലും വി.ഐ.പി. ഡ്യൂട്ടി നിർവ്വഹിക്കേണ്ട മെഡിക്കൽ ഓഫീസർമാരുടെ പട്ടിക തയ്യാറാക്കുന്ന കാര്യം ഭാവിയിൽ പരിഗണിക്കണം.

വി.ഐ.പി. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് പുറത്തിറക്കിയിട്ടുള്ള സർക്കാർ ഉത്തരവിൽ സ്പെഷ്യൽ ബ്രാഞ്ച് നൽകിയ ശുപാർശകൾ കൂടി ഉൾപ്പെടുത്തി പുതുക്കണമെന്ന് കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ടി. എൻ. സുരേഷ്, ജനറൽ സെക്രട്ടറി ഡോ. പി. കെ. സുനിൽ എന്നിവർ നൽകിയ പരാതിയിൽ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News