കേരളത്തിൽ നിന്നും പെണ്കുട്ടികളെ കാണാതാവുന്നത് തുടർക്കഥയാവുന്നു.
Kozhikode , 20 മെയ് (H.S.) കേരളത്തിൽ നിന്നും പെണ്കുട്ടികളെ കാണാതാവുന്നത് തുടർക്കഥയാവുന്നു. വടകര വില്യാപ്പള്ളിയിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി. ബംഗാള് സ്വദേശികളായ 12, 16 വയസുള്ള പെൺകുട്ടികളെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. കുട്ടികളുടെ മൊബൈൽ
Missing case


Kozhikode , 20 മെയ് (H.S.)

കേരളത്തിൽ നിന്നും പെണ്കുട്ടികളെ കാണാതാവുന്നത് തുടർക്കഥയാവുന്നു. വടകര വില്യാപ്പള്ളിയിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി. ബംഗാള് സ്വദേശികളായ 12, 16 വയസുള്ള പെൺകുട്ടികളെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. കുട്ടികളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് വടകര പൊലീസ് അന്വേഷണം ഡൽഹിയിലേക്കും വ്യാപിപ്പിച്ചു. വില്യാപ്പള്ളി കൂട്ടങ്ങാരത്ത് താമസിക്കുന്ന രണ്ട് ബംഗാള് സ്വദേശികളായ പെൺകുട്ടികളെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്.

ബംഗാളി സ്വദേശികളായ സാബിർ ഷെയ്ക്കിൻ്റ മകൾ നർഗീസ് ഖാത്ത്(12), ഭാര്യയുടെ ബന്ധുവായ രശ്മി മോനി(16) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ 20 വർഷത്തോളമായി വില്യാപ്പള്ളിയിൽ കൃഷിപ്പണി ചെയ്ത് സ്ഥിരതാമസമാക്കിയവരാണ് സാബിർ ഷെയ്ക്കും കുടുംബവും. കഴിഞ്ഞ ശനിയാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നു രണ്ട് കുട്ടികളും. എന്നാൽ ഞായറാഴ്ച പുലർച്ചെയോടെ ഇവരെ മുറിയിൽ നിന്നും കാണാതാവുകയായിരുന്നു. വീട്ടുകാർ പരിസരമാകെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വടകര പൊലീസിൽ പരാതി നൽകുകയായിരുന്നു.

കുട്ടികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരം ലഭിച്ചത്. ഫോണിൻ്റെ ടവർ ലൊക്കേഷൻ നിലവിൽ ഡൽഹിയിലാണ് കാണിക്കുന്നത്. കുട്ടികൾ ട്രെയിൻ മാർഗം ഡൽഹിയിലേക്ക് കടന്നതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ലൊക്കേഷൻ വ്യക്തമായതോടെ വടകര പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.

കാണാതാകുന്നവരുടെ എണ്ണം കൂടുന്നു..

കേരളത്തിൽ കാണാതാകുന്ന എണ്ണം വർഷം തോറും വർധിച്ചുവരികയാണ്. സംസ്ഥാനത്ത് 2024ൽ മാത്രം 11,897 മിസിങ് കേസുകളുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 80 ശതമാനെ പേരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഒരു വർഷം 3,75,058 സ്ത്രീകളും 90,113 പെൺകുട്ടികളും കാണാതാവുന്നു എന്നാണ് 2021ലെ എൻസിആർബി (NCRB) റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

സമീപ വർഷങ്ങളിൽ കാണാതായവരുടെ എണ്ണം

2020: 8,7422021: 9,7132022: 11,2592023: 11,7602024: 11,8972025: 11,139മുൻവർഷങ്ങളെ അപേക്ഷിച്ച് 2021 മുതൽ കാണാതായവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് എൻസിആർബി റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൂടുതൽ സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്നത് മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണെന്നും കണക്കുകൾ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ അന്വേഷണവും നടപടികളും സ്വീകരിക്കേണ്ടത് അതാത് സർക്കാരുകളുടെ ഉത്തരവാദിത്തമാണ് എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ ഉത്തരവ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News