Enter your Email Address to subscribe to our newsletters

Kozhikode , 20 മെയ് (H.S.)
ആറ് മാസം മുൻപ് പൊലീസും എക്സൈസും ആരംഭിച്ച രാസലഹരി വോട്ട ജില്ലയിൽ സജീവമായതോടെ പുതിയ തന്ത്രവുമായി എത്തിയിരിക്കുകയാണ് ലഹരി മാഫിയ. 20 വയസ് മുതലുള്ള പെൺകുട്ടികളെ ഉപയോഗിച്ചാണ് മാഫിയയുടെ പുതിയ രീതിയിലുള്ള ലഹരി മരുന്ന് കടത്ത്
ഏജൻ്റുമാർ മുഖേന പെൺകുട്ടികളെ കണ്ടെത്തി കാരിയർമാരാക്കിയാണ് സംഘം ലഹരി കടത്തുന്നത്. ജില്ലയിൽ എത്തിച്ച ലഹരി മരുന്ന് യുവാക്കൾക്ക് കൈമാറാനും വിതരണ ശൃംഖലയിലുമെല്ലാം ഇവർ പെൺകുട്ടികളെ ഉപയോഗിക്കുന്നു.
സ്ത്രീകൾക്കൊപ്പം കാറിലും ബസിലും ട്രെയിനിലും കുടുംബം പോലെ യാത്ര ചെയ്യുമ്പോൾ പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാമെന്നത് മുതലെടുത്താണ് ലഹരി സംഘം പെൺകുട്ടികളെ കാരിയർമാരായി ഉപയോഗിക്കുന്നത്
കാരിയർമാരാക്കുന്ന പെൺകുട്ടികളോട് ലഹരി സംഘം ബെംഗളൂരുവിൽ എത്താൻ ആവശ്യപ്പെടും.
ബെംഗളൂരുവിൽ നിന്ന് വാട്സാപ്പ് കോളിലാണ് ലഹരി സംഘം ഇവരെ ബന്ധപ്പെടുന്നത്. ബെംഗളൂരുവിൽ എത്തിയ പെൺകുട്ടിൽ കാറിൽ കേറ്റി മുൻ സീറ്റിൽ ഇരുത്തി ലഹരിയുമായി കേരളത്തിലേക്ക് പുറപ്പെടും.
പൊലീസ് പരിശോധനയുണ്ടാവുമ്പോൾ കുടുംബം ആണെന്ന് തോന്നിപ്പിക്കാനിണിത്. കോഴിക്കോട് എത്തി കഴിഞ്ഞാൽ സർവീസ് റോഡിലെ ആളൊഴിഞ്ഞ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കാരിയർമാരായ പെൺകുട്ടികളെ ഇറക്കി വിടും.
ശേഷം ഇവർ ലഹരിമരുന്ന് പക്കറ്റ് കുറ്റിക്കാട്ടിലും പരിസരത്തും വച്ച് ഇതിൻ്റെ ലൊക്കേഷനും ഫോട്ടോയം കാറിൽ പോയ സംഘത്തിന് പെൺകുട്ടികൾ കൈമാറും. ഇതോടെ പെൺകുട്ടിയുടെ ജോലി അവസാനിച്ചു. തുടർന്ന് കാറിൽ പോയ സംഘം ലൊക്കേഷൻ നോക്കി തിരിച്ചെത്തി ലഹരി മരുന്ന് ശേഖരിച്ചു വിതരണ സംഘത്തിനു കൈമാറും. പെൺകുട്ടികളുടെ പേരിൽ നഗരത്തിൽ ലോഡ്ജ് മുറിയെടുത്ത് കാരിയർമാർക്കും ഏജൻ്റിനും വിഹിതം നൽകും.
ഇത്തരത്തിൽ എത്തിച്ച രാസലഹരി സഹിതമാണ് കഴിഞ്ഞ മാസം ഇരിങ്ങാടൻ പള്ളിക്ക് സമീപം യുവതി ഉൾപ്പെടെ മൂന്ന് പേരെ എംഡിഎംഎയുമായി ചേവായൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ നാലര മാസത്തിനിടയിൽ ലഹരി കടത്തു കേസിൽ പിടികൂടിയ 54 പ്രതികൾക്കെതിരെ നടപടിയെടുത്തെങ്കിലും തുടരന്വേഷണം നിലച്ച മട്ടാണ്.
ട്രാഫിക് അപകടങ്ങളുടെ അന്വേഷണം, സ്റ്റേഷനിൽ പ്രതിദിനം എത്തുന്ന അൻപതിലേറെപരാതികളിലുള്ള ലോക്കൽ പൊലീസ് അന്വേഷണം, ലഹരി മരുന്നു കേസിൽ തുടരന്വേഷണം നടത്താൻ വേണ്ടത് സേനാംഗങ്ങൾ ഇല്ലാത്തത്, മറ്റു ഡ്യൂട്ടികൾ എന്നിവ തുടർ നടപടികൾക്കു തടസമാണെന്ന് ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നു.
ലഹരി കണ്ടെത്തേണ്ട നർകോട്ടിക് വിഭാഗത്തിന് ജില്ലയിൽ ഒരു എസിപിയും എസ്ഐയും 4 പൊലീസുകാരും 13 ഡാൻസാഫ് അംഗങ്ങളുള്ള സ്ക്വാഡും ഉണ്ട്. ലഹരി മരുന്നു കണ്ടെത്തൽ മാത്രമാണ് ഈ വിഭാഗം ചെയ്യുന്നത്.നർകോട്ടിക് സംഘം കണ്ടെത്തി ലോക്കൽ പൊലീസിനു വിവരം കൈമാറുന്ന കേസുകളിൽ പ്രതികളെ പിടികൂടിയാൽ നടപടിക്രമങ്ങൾക്കു കുറഞ്ഞത് 10 മണിക്കൂർ ആവശ്യമാണ്.
വാഹനം പിടികൂടിയ സ്ഥലത്ത് നിന്നു നടപടിക്രമം പൂർത്തിയാക്കണം. ഇതിനായി 12 പൊലീസുകാരും ഒരു തഹസിൽദാരോ ഗസറ്റഡ് ഉദ്യോഗസ്ഥരോ സ്ഥലത്ത് വേണം. പൊലീസിൻ്റെയും നാർകോട്ടിക് വിഭാഗത്തിൻ്റെയും എക്സൈസിൻ്റെയും കൂട്ടുത്തരവാദിത്തത്തിൽ വീഴ്ചയുണ്ടാകുന്നതാണ് പ്രതികൾ നിയമപ്പഴുതിലൂടെ രക്ഷപ്പെടുന്നതിനും തുടരന്വേഷണം നിലയ്ക്കുന്നതിനും കാരണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR