ഇ എൻ സുരേഷ് ബാബുവിന് ഫെയ്സ്ബുക്കിലൂടെ മറുപടിയുമായി അബ്ദുൽ ഷുക്കൂർ
Palakkad , 20 മെയ് (H.S.) സിപിഎമ്മിലെ പൊട്ടിത്തെറിക്ക് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം കൗൺസിലർ അബ്ദുൽ ഷുക്കൂർ. തുടങ്ങിയതും തിരുത്തേണ്ടതും താനല്ലെന്നായിരുന്നു സിപിഎം കൗൺസിലർ അബ്ദുൽ ഷുക്കൂ
E N Suresh Babu


Palakkad , 20 മെയ് (H.S.)

സിപിഎമ്മിലെ പൊട്ടിത്തെറിക്ക് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം കൗൺസിലർ അബ്ദുൽ ഷുക്കൂർ. തുടങ്ങിയതും തിരുത്തേണ്ടതും താനല്ലെന്നായിരുന്നു സിപിഎം കൗൺസിലർ അബ്ദുൽ ഷുക്കൂറിൻ്റെ മറുപടി. സമൂഹമാധ്യമത്തിലൂടെയായിരുന്നു സുരേഷ് ബാബുവിനെതിരെയുള്ള അബ്ദുൽ ഷുക്കൂറിൻ്റെ പ്രതികരണം. പാർട്ടി സ്ഥാനം വിട്ട് പുറത്ത് വന്നത് സംഘടനയോടുള്ള വിരോദം മൂലമല്ല. മറിച്ച് ഇ എൻ സുരേഷ് ബാബുവിൻ്റെ വ്യക്തിപരമായ അധിക്ഷേപങ്ങളും അടിച്ചമർത്തലുകളും കാരണമാണെന്ന് അബ്ദുൽ ഷുക്കൂർ പറയുന്നു.

എന്നാൽ പ്രവർത്തകൻ്റെ ഒരു തോന്നൽ പരിഹരിക്കാൻ എനിക്ക് കഴിയില്ല. സംഘടനാ പരമല്ലാത്ത കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. അങ്ങനെ ഞാൻ ചെയ്തിട്ടില്ല. ഞാൻ തിരുത്തണമെന്ന അവകാശവാദം എന്നെ ബാധിക്കില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ഇ എൻ സുരേഷ് ബാബു അബ്ദുൽ ഷുക്കൂറിനെതിരെ നടത്തിയ പ്രസ്താവന. ഈ പ്രസ്താവനയ്ക്കാണ് സമൂഹമാധ്യമത്തിലൂടെ അബ്ദുൽ ഷുക്കൂർ മറുപടി നൽകിയത്.

നേതൃത്വത്തിലിരിക്കാൻ യോഗ്യതയില്ലെന്ന് ഷുക്കൂർ

തുടർന്ന്, തുടങ്ങിയതും തിരുത്തേണ്ടതും താനല്ല. ഒരു സംഘടനയുടെ കരുത്ത് അതിൻ്റെ ആദർശമാണ്. അതിനെ തകർക്കുന്ന കോടാലിക്കൈ ആയി മാറുന്നത് ജില്ലാ സെക്രട്ടറിയുടെ വ്യക്തിവൈരാഗ്യവും അധിക്ഷേപങ്ങളുമാണെന്നാണ് അബ്ദുൽ ഷുക്കൂർ സമൂഹമാധ്യമം വഴി ജില്ലാ സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചത്.

'ഒരു സംഘടനയുടെ കരുത്ത് ആദർശങ്ങളാണെങ്കിൽ, അതിനെ തകർക്കുന്ന കോടാലിക്കൈയായി മാറുന്നത് ജില്ലാ സെക്രട്ടറിയുടെ വ്യക്തിവൈരാഗ്യവും അധിക്ഷേപങ്ങളുമാണ്. സ്വന്തം പദവിയെ അണികളെ അടിച്ചമർത്താനുള്ള ആയുധമാക്കുകയും, നിരന്തരമായ അപമാനിക്കലുകളെ സംഘടനാ രീതിയെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് നേതൃത്വത്തിലിരിക്കാൻ യാതൊരു യോഗ്യതയുമില്ല', എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കൗൺസിലർ സ്ഥാനം രാജി സ്വന്തം പദവിയെ അണികളെ അടിച്ചമർത്താനുള്ള ആയുധമാക്കുകയും നിരന്തരമായി അപമാനിക്കുന്നതിനെ സംഘടനാ രീതിയെന്നു തെറ്റിദ്ധരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് നേതൃത്വത്തിൽ ഇരിക്കാൻ യോഗ്യതയില്ലെന്നും കുറിപ്പിൽ വ്യക്തമായി പറയുന്നു.

കൂടാതെ, താൻ ഇപ്പോഴും പാർട്ടിക്ക് പുറത്താണെന്നും പാർട്ടിക്കകത്തേക്ക് ഇല്ലെന്നും അബ്ദുൽ ഷുക്കൂർ പറഞ്ഞു. സിപിഎമ്മിന് എതിരല്ല. ജില്ലാ സെക്രട്ടറി അധിക്ഷേപ നിലപാട് തിരുത്തണമെന്നാണ് ആവശ്യം. പാലക്കാട് നഗരസഭാ കൗൺസിലർ സ്ഥാനം ജനങ്ങൾ നൽകിയതാണ്. പാർട്ടി തീരുമാനങ്ങളൊന്നും ലംഘിച്ചിട്ടില്ല എന്നും വ്യക്തമാക്കിയിരുന്നു. നിലവിൽ താൻ ഉന്നയിച്ച ആവശ്യങ്ങളിൽ സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം കാത്തിരിക്കുകയാണെന്നും അബ്ദുൽ ഷുക്കൂർ പ്രതികരിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News