തിരുവനന്തപുരം കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദ് ചെയ്ത് സർക്കാർ
Thiruvananthapuram , 20 മെയ് (H.S.) തിരുവനന്തപുരം കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദ് ചെയ്ത് സർക്കാർ. ഭുമി സംബന്ധമായി നിലവിലുള്ള നോട്ടിഫിക്കേഷൻ റദ്ദാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കേസുകൾ
SABARIMALA GOLD THEFT


Thiruvananthapuram , 20 മെയ് (H.S.)

തിരുവനന്തപുരം കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദ് ചെയ്ത് സർക്കാർ. ഭുമി സംബന്ധമായി നിലവിലുള്ള നോട്ടിഫിക്കേഷൻ റദ്ദാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഞ്ഞ കുറ്റികൾ മാറ്റാൻ റവന്യു വകുപ്പിന് നിർദേശം നൽകും.

സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലായിരുന്നുവെന്ന് വിലയിരുത്തിയതിന് ശേഷമാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. സിൽവർ ലൈനുമായി ബന്ധപ്പെട്ട് ഇടത് സർക്കാർ പദ്ധതി പിൻവലിച്ചെങ്കിലും നോട്ടിഫിക്കേഷൻ നില നിൽക്കുകയായിരുന്നു.

2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന പിഎസ്സി പട്ടികകൾ 2026 നവംബർ വരെ ദീർഘിപ്പിക്കും. മാനിഫെസ്റ്റോയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ വിവിധ വകുപ്പുകളെ ഏൽപ്പിച്ചു. വിഷൻ 2031 നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നുറു ദിവസത്തെ കർമ്മ പരിപാടിയിൽ പെട്ടെന്ന് തീർക്കാവുന്ന വിഷയങ്ങൾ തീർപ്പാക്കും. കൂടാതെ ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറലായി ആഡ്വ. മുഹമ്മദ് ഷായെ നിയമിക്കും.

അതേസമയം വന്ദേമാതരം വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. വിഷയം തനിക്കും അറിയില്ലായിരുന്നു. ഞാൻ എൻ്റെ അച്ഛൻ്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പമെന്നും ചോദ്യം. അമ്മയുടെ പേര് പറയാൻ പറ്റിയില്ലെന്നതാണ് വിഷമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് പട്ടിക ഇന്ന് രാവിലെ ഗവർണർക്ക് ഇന്ന് രാവിലെ ഗവർണർക്ക് കൈമാറി. അതിൽ യാതൊരു തർക്കവുമില്ല. ഇന്നലെ ഗവർണർ ഇല്ലായിരുന്നു. ഇന്ന് വന്നപ്പോൾ കൊടുത്തുവെന്നും യാതൊരു കാലതാമസവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഷപ്പ് ഹൗസിൽ പോയതിൽ വിവാദത്തിൻ്റെ ആവശ്യമില്ലെന്നും, പോയാൽ എന്താണ് കുഴപ്പമെന്നും വിഡി സതീശൻ വ്യക്തമാക്കി. മത മേലധ്യക്ഷൻമാരുടെ തിണ്ണ നിരങ്ങാൻ പോകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ പേരെയും ചേർത്ത് പിടിക്കുന്നതാണ് നിലപാടെന്നും വർഗീയതയ്ക്ക് സ്ഥാനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാടിൽ യാതൊരു മാറ്റവുമില്ല, വർഗീയത പറഞ്ഞാൽ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ സ്ത്രീകളെ അപമാനിക്കാനുള്ള സ്ഥലമായി സോഷ്യൽ മീഡിയ മാറിയെന്നും അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനിത മാധ്യമ പ്രവർത്തകരാണ് എറ്റും കുടുതൽ ആക്രമിക്കപ്പെടുന്നത്വനിത മാധ്യമ പ്രവർത്തകരാണ് എറ്റും കുടുതൽ ആക്രമിക്കപ്പെടുന്നതെന്ന് എടുത്ത് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ പരാമർശം.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് റിപ്പോർട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചികിത്സാപ്പിഴവിൽ മരിച്ച കൊല്ലം സ്വദേശി വേണുവിൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്നും സർക്കാർ വ്യക്തമാക്കി. മെഡിക്കൽ നെഗ്ലിജൻസ് മൂലമാണ് മരണം സംഭവിച്ചതെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ നഷ്ടപരിഹാരം നൽകുന്നതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News