അധ്യാപകർ സ്കൂളിൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേര്പ്പെടുത്തി കാസര്കോട് വിദ്യാഭ്യാസ വകുപ്പ്
Kasaragod , 20 മെയ് (H.S.) സ്കൂളിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന വിലക്ക്. ഇനി മുതല് ഔദ്യോഗിക ആവശ്യങ്ങൾക്ക് അല്ലാതെ ഫോൺ ഉപയോഗിക്കാൻ പാടില്ല. അധ്യാപകർ ജോലി സമയത്ത് മൊബൈൽ ഫോൺ ഉപയിഗിക്കുന്നതായും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്ത
Mobile phone banned


Kasaragod , 20 മെയ് (H.S.)

സ്കൂളിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന വിലക്ക്. ഇനി മുതല് ഔദ്യോഗിക ആവശ്യങ്ങൾക്ക് അല്ലാതെ ഫോൺ ഉപയോഗിക്കാൻ പാടില്ല. അധ്യാപകർ ജോലി സമയത്ത് മൊബൈൽ ഫോൺ ഉപയിഗിക്കുന്നതായും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും ബാധിക്കുന്നു എന്നുള്ള പരാതിയെ തുടർന്നാണ് കാസര്കോട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ സവിത ഉത്തരവിട്ടത്.

സ്കൂളിൽ ഫോൺ ഉപയോഗിക്കരുതെന്നും സോഷ്യൽ മീഡിയയിൽ ഇടപെടരുതെന്നും നിർദേശമുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്ക് അല്ലാതെ സ്കൂളില് മൊബൈൽ ഫോൺ കൊണ്ടുപോകാനും പാടുള്ളതല്ല. വിദ്യാഭ്യാസ ഓഫിസറുടെ സന്ദർശന വേളയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

അധ്യാപകർക്ക് ക്ലാസ് സമയമല്ലാത്തപ്പോൾ മൊബൈൽ ഫോൺ കയ്യിൽ വയ്ക്കാം. എന്നാൽ, സ്കൂളില് മൊബൈൽ ഫോൺ ഉപയോഗിക്കുകയോ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഫോണിൽ സമയം ചെലവഴിക്കുകയോ ചെയ്യരുത്. ജോലി സമയത്ത് അധ്യാപകർ ഔദ്യോഗിക ആവശ്യങ്ങൾക്ക് അല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല എന്നും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഇടപെടുന്നില്ല എന്നും പ്രധാന അധ്യാപകർ ഉറപ്പ് വരുത്തണമെന്നും പ്രസ്താവനയിൽ പറയുന്നു. കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളിലെ അധ്യാപകർക്കും ഇത് ബാധകമായിരിക്കും.

പുറത്തിറക്കിയ ഉത്തരവ്

വിഷയം: പൊതു വിദ്യാഭ്യാസം - മൊബൈൽ ഫോൺ ഉപയോഗം -അധ്യാപകർക്കുള്ള നിർദേശം - സംബന്ധിച്ച്

ഈ കാര്യാലയത്തിൽ ലഭ്യമായ പരാതി തിയ്യതി 06.03.2026

സ്കൂൾ അധ്യാപർ കർ ജോലിക്കിടയിൽ മൊബൈൽ ഫോൺ ഉപേയാഗിക്കുന്നതായും ആയത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും സാരമായി ബാധിക്കുന്നെന്നും സൂചിപ്പിച്ച് വ്യാപകമായ പരാതികൾ ഈ കാര്യാലയത്തിൽ ലഭിക്കുന്നുണ്ട്. മേൽ സാഹചര്യത്തിൽ സ്കൂളിൽ അധ്യാപകർ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സോഷ്യൽ മീഡിയയിൽ ഇടപെടുന്നതും ഒഴിവാക്കേണ്ടതാണ്. കൂടാതെ ഔദ്യോഗിക ആവശ്യങ്ങൾ ഇല്ലാത്തപക്ഷം ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടുള്ളതല്ല. വിദ്യാഭ്യാസ ഓഫീസറുടെ സ്കൂൾ സന്ദർശന വേളയിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ ശ്രദ്ധയിൽ പെടുന്നപക്ഷം ബന്ധപ്പെട്ടവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുന്നതായിരിക്കും.

ജോലിസമയത്ത് അധ്യാപകർ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലാ എന്നും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഇടപെടുന്നില്ല എന്നും പ്രധാനാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News