സംസ്ഥാനത്ത് ഇനി വയോജന വകുപ്പ്; ഉത്തരവിറങ്ങി
Thiruvananthapuram, 20 മെയ് (H.S.) തിരുവനന്തപുരം: വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുന്നതിനും നിലവിലുള്ള പദ്
cabinet


Thiruvananthapuram, 20 മെയ് (H.S.)

തിരുവനന്തപുരം: വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുന്നതിനും നിലവിലുള്ള പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനുമായി വയോജനക്ഷേമ വകുപ്പ് രൂപീകരിച്ചാണ് ഉത്തരവ് പുറത്തിറങ്ങിയത്.

ജപ്പാനിലെ ലോകോത്തര വയോജന പരിപാലന രീതികൾ മാതൃകയാക്കിയാണ് കേരളത്തിൽ പ്രത്യേക ‘വയോജന വകുപ്പ്’ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചത്. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം കൂടിയ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇത് സംബന്ധിച്ച് തീരുമാനം വന്നിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ വയോധികരുള്ള രാജ്യങ്ങളിലൊന്നായ ജപ്പാൻ, തങ്ങളുടെ മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കിയ വിപ്ലവാത്മകമായ പദ്ധതികളാണ് കേരളവും മാതൃകയാക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News