വി ഡി സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി.
Thiruvananthapuram , 20 മെയ് (H.S.) വി ഡി സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ഗവർണറുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി ഡോ എ ജയതിലക് ആണ് വകുപ്പുകൾ അനുവദിച്ച് വിജ്ഞാപനം ഇറക്കിയത്. പൊ
Legislative assembly 2026


Thiruvananthapuram , 20 മെയ് (H.S.)

വി ഡി സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ഗവർണറുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി ഡോ എ ജയതിലക് ആണ് വകുപ്പുകൾ അനുവദിച്ച് വിജ്ഞാപനം ഇറക്കിയത്.

പൊതുഭരണം, ധനം, നിയമം, തുറമുഖമുൾപ്പെടെ 40 വകുപ്പുകളാണ് മുഖ്യമന്ത്രി വിഡി സതീശന്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾക്കു പുറമെ കയറും രമേശ് ചെന്നിത്തലയ്ക്കുണ്ട്. കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫിന് വൈദ്യുതി വകുപ്പാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ റവന്യൂ വകുപ്പ് അദ്ദേഹത്തിന് ലഭിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എപി അനിൽകുമാറിനാണ് റവന്യൂ വകുപ്പ് നൽകിയിരിക്കുന്നത്. എക്സൈസ്, സഹകരണ വകുപ്പുകളാണ് എം ലിജുവിന് ലഭിച്ചിട്ടുള്ളത്.

മന്ത്രിമാരും വകുപ്പുകളും ചുവടെ

വി ഡി സതീശൻ- ധനകാര്യം, പൊതുഭരണം, ആസൂത്രണം, നിയമം, വിജിലൻസ് ഒഴികെയുള്ള ആഭ്യന്തര നയരൂപീകരണങ്ങൾ, ടാക്സ്, ലോട്ടറി, ട്രഷറി, എയർപോർട്ടുകൾ, മെട്രോ റെയിൽ, ശാസ്ത്ര-സാങ്കേതികവിദ്യ, ദുരന്തനിവാരണം, നോർക്ക, ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ്, റെയിൽവേ, പൊതുഭരണം

രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾ, കയർ പി കെ കുഞ്ഞാലിക്കുട്ടി- വ്യവസായം, വാണിജ്യം, ഐ.ടി, എ.ഐ, സ്റ്റാർട്ടപ്പുകൾ, മൈനിംഗ് ആൻഡ് ജിയോളജി, കൈത്തറി- ടെക്സ്റ്റൈൽസ് കെ മുരളീധരൻ- ആരോഗ്യം, ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, ഭക്ഷ്യസുരക്ഷ, ദേവസ്വം സണ്ണി ജോസഫ്: വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യങ്ങൾ, അനെർട്ട് എ പി അനിൽകുമാർ: ലാൻഡ് റവന്യൂ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം. പി സി വിഷ്ണുനാഥ്: ടൂറിസം, സാംസ്കാരികം, കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര അക്കാദമിഎം. ലിജു: സഹകരണം, എക്സൈസ്റോജി എം. ജോൺ: കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവ്വകലാശാലകൾ (മെഡിക്കൽ, അഗ്രികൾച്ചർ, വെറ്ററിനറി തുടങ്ങിയവ ഒഴികെ), എൻ.സി.സിടി. സിദ്ദിഖ്: കൃഷി, മണ്ണ് സർവേ-സംരക്ഷണം, കാർഷിക സർവ്വകലാശാല, വെയർഹൗസിംഗ് കോർപ്പറേഷൻകെ എ തുളസി: പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗ വികസനംബിന്ദു കൃഷ്ണ: തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം, വനിതാ-ശിശു വികസനംഒ ജെ ജനീഷ്: കായികം, യുവജനക്ഷേമം, മൃഗശാലകൾ, മ്യൂസിയം, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ്എൻ ഷംസുദ്ദീൻ: പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, വഖഫ് - ഹജ്ജ് തീർത്ഥാടനം, ന്യൂനപക്ഷ ക്ഷേമംകെ എം ഷാജി: പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, നഗരാസൂത്രണം, ഗ്രാമവികസനം, കില പി കെ ബഷീർ: പൊതുമരാമത്ത് വകുപ്പ് വി ഇ അബ്ദുൾ ഗഫൂർ: ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതിമോൻസ് ജോസഫ്: ജലസേചനം, ഭൂഗർഭജല വകുപ്പ്, ജലവിതരണവും ശുചിത്വവും, ഭവനനിർമ്മാണംഅനൂപ് ജേക്കബ്: ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യങ്ങൾ, ലീഗൽ മെട്രോളജിഷിബു ബേബി ജോൺ: വനം-വന്യജീവി സംരക്ഷണം, നൈപുണ്യ വികസനം സി പി ജോൺ: റോഡ് ഗതാഗതം, മോട്ടോർ വാഹന വകുപ്പ്, ജലഗതാഗതം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News