Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 മെയ് (H.S.)
തിരുവനന്തപുരം: വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതില്‍ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തന്റെ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവും മുഖ്യമന്ത്രി നല്‍കി. സത്യപ്രതിജ്ഞാ വേളയില്‍ പിതാവിന്റെ പേര് പരാമര്‍ശിച്ചതിനെ ചൊല്ലിയുള്ള ആരോപണങ്ങളെ അദ്ദേഹം തള്ളി. തന്റെ മുഴുവന്‍ പേര് വായിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും പാസ്പോര്‍ട്ടിലും മറ്റും ഇത്തരത്തിലാണ് രേഖപ്പെടുത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ എം.എല്‍.എ ആകുന്നതിന് മുന്‍പുതന്നെ മാതാപിതാക്കള്‍ മരണപ്പെട്ടതാണെന്നും അവരോടുള്ള സ്മരണ പുതുക്കാനാണ് അച്ഛന്റെ മുഴുവന്‍ പേര് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പിതാവിന്റെ പേര് പറഞ്ഞതുപോലെ അമ്മയുടെ പേര് കൂടി പറയാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും അതിന് അവസരം ലഭിക്കാത്തതിലാണ് തനിക്ക് സങ്കടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കളുടെ പേര് അഭിമാനത്തോടെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചത് രാജ്ഭവനില്‍നിന്നുള്ള നിര്‍ദേശം അനുസരിച്ചാണെന്നും താന്‍ വേദിയില്‍ ഇരിക്കുമ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണയായി ദേശീയഗാനം മാത്രമാണ് ആലപിക്കാറുള്ളതെന്നും പാടിത്തുടങ്ങിയ സമയത്ത് അത് തടസ്സപ്പെടുത്താന്‍ കഴിയില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S